ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലാ നഗരസഭയിൽ സൗജന്യ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നടന്നു. നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ പരിധിയിലെ മുഴുവൻ വീടുകളിലും വൃക്ഷത്തൈ വിതരണം ചെയ്യുമെന്ന് ജോസിൻ ബിനോ അറിയിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജു വി തുരുത്തൻ, കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ജോസ് എടേട്ട്, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.