കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 20ന് കേരളത്തിലെ 140 നിയോജകമണ്ഡലം കേന്ദ്രങ്ങളിലും നടക്കുന്ന അഴിമതി വിരുദ്ധ സായാഹ്ന സദസിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ 9 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും 20/06/2023 ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണി മുതൽ അഴിമതി വിരുദ്ധ സായഹ്ന ജനകീയ സദസ് നടത്തുമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും, കൺവീനർ ഫിൽസൺ മാത്യുസും, സെക്രട്ടറി അസീസ് ബഡായിലും അറിയിച്ചു.
എ ഐ ക്യാമറ ഇടപാടിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്ണൽ അന്വേഷണം നടത്തുക, കെ ഫോൺ ഇടപാടിലെ അഴിമതി അന്വേഷിക്കുക,
രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണം നടത്തിക്കൊണ്ട് രാഷ്ട്രീയ പകപോക്കലിനുള്ള ഗൂഢനീക്കം അവസാനിപ്പിക്കുക,
കെപിസിസി പ്രസിഡണ്ടിനെതിരെ രാഷ്ട്രീയ പകതീർക്കുവാനായി എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുക, മയക്കുമരുന്നിന്റെ വ്യാപനം തടയുക, വന്യജീവി ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കുക, സിപിഎമ്മിന്റെ മാധ്യമ വേട്ട അവസാനിപ്പിക്കുക, സർവീസ് കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മരുന്ന് ഗോഡൗണുകളിലെ കൃത്രിമ തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കുക,
കർഷകരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ പരിപാടി.