Hot Posts

6/recent/ticker-posts

പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ്; ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടി കോടതി സ്‌റ്റേചെയ്തു




കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ആശ്വാസം. ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടി കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കേസില്‍ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സ്‌റ്റേ ലഭിച്ചത്.

കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമയുടെ കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. 2017 ഓഗസ്റ്റ് 23-ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15-ന് പരാതി നല്‍കിയിരുന്നു.


യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നടന്‍ പരാതിയില്‍ പറയുന്നു.


കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണിമുകുന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍, രണ്ട് ഹര്‍ജികളും ബന്ധപ്പെട്ട കോടതികള്‍ തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അഡ്വ. സൈബി ജോസ് കോടതിയില്‍ ഹാജരാവുകയും 2021-ല്‍ പരാതിക്കാരിയുമായി വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ട് സ്റ്റേ വാങ്ങുകയുമായിരുന്നു.



ഈ വര്‍ഷം ഫെബ്രുവരിയില്‍ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും അത് വ്യാജമാണെന്നും കോടതിയെ അറിയിച്ചത്. 





കേസ് ഒത്തുതീര്‍പ്പാക്കിയെന്ന സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന നടന്റെ ഹര്‍ജി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇപ്പോള്‍ കേസ് ഒത്തുതീര്‍പ്പായെന്ന് അറിയിച്ചതോടെ കേസിന്റെ തുടര്‍ നടപടികള്‍ കോടതി വീണ്ടും സ്റ്റേചെയ്തു.

Reactions

MORE STORIES

തീക്കോയി ചാത്തപ്പുഴ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു
കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
സിജോ പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി
സി.ലിസ്ബിൻ പുത്തൻപുര പ്രൊവിൻഷ്യൽ സുപ്പീരിയർ
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
ഭരണഘടന നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ മുറിവുകൾ സൃഷ്ടിക്കരുത് : കാർഡിനൽ ബസേലിയോസ്  മാർ ക്ലീമിസ് കാതോലിക്കോസ് ബാവ
പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ സമാപിച്ചു
നാളെ മീനച്ചിൽ താലൂക്കിലെ റേഷൻകടകളടച്ച് ധർണ്ണ നടത്തും