പാലാ: സെന്റ് തോമസ് റ്റി റ്റി ഐയിൽ വായനോത്സവം എന്ന പേരിൽ ജൂൺ 19 നു വായനാദിനമായി ആചരിച്ചു. മലയാള ഭാഷാ പണ്ഡിതൻ റവ.ഫാ.ഡോ. തോമസ് മൂലയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വായനോത്സവം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ സിബി പി.ജെ. സ്വാഗതം ആശംസിക്കുകയും കുട്ടികൾ നിർമ്മിച്ച വായന മരം മറ്റു അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അദ്ധ്യാപക-വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടുകൂടി റവ.ഫാ.ഡോ. തോമസ് മൂലയിലിനു ഔദ്യോഗികമായി സമർപ്പിക്കുകയും ചെയ്തു.
അരുവിത്തുറ സെന്റ് ജോർജ്ജ് ഹൈസ്കൂളിൽ വായന വാരഘോഷത്തിന്റെ ഉദ്ഘാടനവും കൈയെഴുത്ത് മാസിക പ്രസിദ്ധീകരണവും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ ഹെഡ്മാസ്റ്റർ ജോബറ്റ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് മാനേജർ റവ.ഫാ.ജോസഫ് മൂക്കൻതോട്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പയസ് കുര്യൻ മുഖ്യപ്രഭാഷണം നടത്തുകയും കയ്യെഴുത്ത് മാസികയുടെ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു. അധ്യാപകരായ ജോമോൻ മാത്യു, മേരി ജോൺ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി ബി. വി. എം കോളേജ് വായനാദിനം ആചരിച്ചു
ചേർപ്പുങ്കൽ: ബി.വി.എം. ഹോളി ക്രോസ് കോളേജ് ചേർപ്പുങ്കൽ എൻ.എസ്.എസ്. യൂണിറ്റും ചെമ്പിളാവ് ഗ.വ യു.പി. സ്കൂളും സംയുക്തമായി വായനാദിനം ജൂൺ 19ന് ആചരിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സുനി അശോകൻ ഉദ്ഘാടനം നിർവഹിച്ചു.
ചെമ്പിളാവ് ഗവ. യു.പി. സ്കൂൾ റിട്ടയർ ഹെഡ്മാസ്റ്റർ ജോൺ കെ.എം കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. വായനാദിനത്തോട് അനുബന്ധിച്ച് എൻ.എസ്.എസ്. വോളണ്ടിയേഴ്സ് ശേഖരിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയ്ക്കായി ചെമ്പിളാവ് ഗവ.യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.പി ബിന്ദു ഏറ്റുവാങ്ങി.
കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി , ചെമ്പിളാവ് ഗവ. യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനാദിനത്തിൽ പാലാ സബ് ജയിലിലെ ലൈബ്രറിയ്ക്ക് പുസ്തകങ്ങൾ നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ
വായന ദിനത്തിന്റെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ വിദ്യാർത്ഥികൾ പാലാ സബ് ജയിലിലെ ലൈമ്പ്രറിക്ക് പുസ്തകങ്ങൾ കൈമാറി. സബ് ജയിലിൽ നടന്ന പൊതുസമ്മേളനത്തിൽ ജയിൽ സൂപ്രണ്ട് ഷാജിക്ക് - ഹെഡ് മാസ്റ്റർ സാബു മാത്യു അസിസ്റ്റന്റ് മാനേജർ ഫാദർ തോമസ് കട്ടിപ്പറമ്പിൽ എന്നിവർ ചേർന്ന് പുസ്തകങ്ങൾ കൈമാറി.
വായനയുടെ സന്ദേശങ്ങൾ ഉൾക്കൊണ്ട് സിസ്റ്റർ ഷൈൻ മരിയ അന്തേവാസികൾക്ക് ക്ലാസ്സ് നയിച്ചു. അധ്യാപകരായ ഫ്രാൻസിസ് ജോസഫ്, ജിജി ജോസഫ്, അജു ജോർജ്, സുജിത്ത് നരിപ്പാറ, ജെസി എം ജോർജ് എന്നിവർ നേതൃത്വം നല്കി.