ചേർപ്പുങ്കൽ: ഓണത്തിനൊരുമുറം പച്ചക്കറി എന്ന ആശയവുമായി ചേർപ്പുങ്കൽ ബി. വി. എം. ഹോളി ക്രോസ്സ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് ചെമ്പ്ലാവ് ഗവ. യു.പി. സ്കൂളുമായ് സഹകരിച്ചുകൊണ്ട് ചെമ്പിലാവ് യു.പി. സ്കൂളിൽ വ്യാഴാഴ്ച പച്ചക്കറിത്തോട്ടം നിർമ്മിച്ചു.
ഓണത്തിന് വിഷ രഹിതമായ പച്ചക്കറികൾ സ്വന്തം തോട്ടത്തിൽ വിളയിച്ചെടുക്കുവാൻ മാതൃകയാവുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കിടങ്ങൂർ കൃഷിഭവൻ അസിസ്റ്റൻറ്റ് കൃഷി ഓഫീസർ മഞ്ജു പുരുഷോത്തമൻ കൃഷി, കൃഷി രീതി എന്നിവയെപ്പറ്റി എൻ.എസ്.എസ്. വോളന്റീയേഴ്സിന് ക്ലാസുകൾ നൽകുകയും പച്ചക്കറി തോട്ടം നിർമ്മിക്കുവാൻ ആവശ്യമായ വിത്തുകളും വിതരണം ചെയ്തു.
ചേർപ്പുങ്കൽ ബി.വി.എം. ഹോളി ക്രോസ്സ് കോളേജ് പ്രിൻസിപ്പൽ റവ.ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ചെമ്പ്ലാവ് ഗവ. യു.പി. ഹെഡ്മിസ്ട്രസ് ബിന്ദു കെ.പി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
റിട്ട. ഹെഡ്മാസ്റ്റർ ജോൺ കെ.എം, പി. ടി.എ. പ്രസിഡന്റ് ബിനുമോൻ സി.കെ, പി. ടി. എ. അംഗങ്ങളായ പുഷ്ക്കരൻ കെ, രാജേഷ് ആർ, സ്ഥലത്തെ പ്രധാന കർഷകൻ സുകുമാരൻ മന്നത്താനി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.