Hot Posts

6/recent/ticker-posts

രാഷ്ട്രീയ പ്രവേശന സൂചന നൽകി നടൻ വിജയ്




ചെന്നൈയിലെ നീലാങ്കരയെന്ന സ്ഥലത്ത് പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും സംസ്ഥാന സിലബസിൽ പഠിച്ചു ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് വിജയ് രാഷ്ട്രീയ സൂചന നൽകിയത്. 

നാളത്തെ വോട്ടർമാർ നിങ്ങളാണെന്ന് വിജയ് കുട്ടികളെ അഭിസംബോധന ചെയ്തു പറഞ്ഞു. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും നടൻ കുട്ടികളോടു വ്യക്തമാക്കി. വിജയ് മക്കൾ ഇയക്കം എന്ന ആരാധക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.


‘‘നമ്മുടെ വിരൽ വച്ച് സ്വന്തം കണ്ണുകൾ തന്നെ കുത്തുകയെന്നു കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോൾ നടക്കുന്നത്. കാശു വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതാണു ചെയ്യുന്നത്. ഒരു വോട്ടിന് 1000 രൂപ എന്നു വിചാരിക്കുക. ഒന്നര ലക്ഷം പേർക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കിൽ 15 കോടി വരും. ജയിക്കാൻ 15 കോടി ചെലവാക്കുന്നവർ അതിലുമെത്ര നേരത്തേ സമ്പാദിച്ചുകാണുമെന്നു ചിന്തിച്ചാൽ മതി.


വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികൾക്ക് ഇതെല്ലാം പഠിപ്പിച്ചുകൊടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാശു വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോടു നിങ്ങൾ ഓരോരുത്തരും പറയണം.’’ – വിജയ് വ്യക്തമാക്കി. പരിപാടിയുടെ വിഡിയോ ഇപ്പോൾ വൈറൽ ആയി.


ലോക പട്ടിണി ദിനത്തിൽ തമിഴ്നാട്ടിൽ എല്ലായിടത്തും ഫാൻസ് അസോസിയേഷനുകൾ വിജയ്ക്കുവേണ്ടി ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നു. അംബേദ്കർ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ അംബേദ്കർ പ്രതിമകളിലും ഹാരാർപ്പണം നടത്തണമെന്നും വിജയ് നിർദേശിച്ചിരുന്നു. 




കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം കുറച്ച് സീറ്റുകൾ നേടിയിരുന്നു. ആ ആത്മവിശ്വാസം മുൻനിർത്തിയാണ് വിജയ് കരുക്കൾ നീക്കുന്നതെന്നാണു സൂചന. 

Reactions

MORE STORIES

പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം; തെളിമ പദ്ധതി നവംബർ 15 മുതൽ
തീക്കോയിൽ കുട്ടികളുടെ ഹരിതസഭ ചേർന്നു
കോട്ടയത്ത് 1.5 ലക്ഷം പ്രമേഹ ബാധിതർ: ആരോഗ്യ പ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു