Hot Posts

6/recent/ticker-posts

പാലാ ന​ഗരസഭയിൽ യോ​ഗാദിനാചരണം വിവിധ പരിപാടികളോടെ നടന്നു




അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം പ്രചരിപ്പിക്കുന്നതിനായി നഗരസഭയുടെ ആഭിമുഖ്യത്തിൽ യോഗാ ദിനാചരണവും ആയുഷ് യോഗ ക്ലബ്ബ് രൂപീകരണവും പാലാ നഗരസഭയിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി, വനിതകൾക്ക് യോഗ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും  നഗരസഭ കോൺഫറൻസ് ഹാളിൽ നടന്നു.
നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം നിർവഹിച്ചു.



പ്രസ്തുത യോഗത്തിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു വി തുരുത്തൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, ഗവൺമെന്റ് ഹോമിയോ ആശുപത്രി സിഎംഒ ഡോക്ടർ ഹേമ, കെ കെ ഗിരീഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.  


മുൻ ചെയർപേഴ്സൺ അഡ്വക്കേറ്റ് ബെറ്റി ഷാജു യോഗാ പഠന അനുഭവം പങ്കുവെച്ചു. ഡോക്ടർ ടീന മാത്യു (ബി എൻ വൈ എസ് ) യോഗ സംബന്ധിച്ച് ക്ലാസ്സ് എടുത്തു. കൗൺസിലർമാരായ സതി ശശികുമാർ, ബൈജു കൊല്ലംപറമ്പിൽ, ജോസ് ജെ ചീരാംകുഴി, സന്ധ്യ ആർ, അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം, ലീന സണ്ണി പുരയിടം തുടങ്ങിയവർ പങ്കെടുത്തു.








Reactions

MORE STORIES

കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
കോട്ടയത്ത് 1.5 ലക്ഷം പ്രമേഹ ബാധിതർ: ആരോഗ്യ പ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം; തെളിമ പദ്ധതി നവംബർ 15 മുതൽ