കോട്ടയം : കോട്ടയത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തിയിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും പുനസ്ഥാപിക്കാത്ത തോമസ് ചാഴികാടൻ എം പി 100% പരാജയമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആഭിപ്രായപ്പെട്ടു.
2023 ഫെബ്രുവരി 26 തീയതി കെട്ടിടം ബലക്ഷയം ഉണ്ട് എന്ന് പറഞ്ഞ് പ്രവർത്തനം നിർത്തിയ പാസ്പോർട്ട് സേവാ കേന്ദ്രകേന്ദ്രത്തിന് യാതൊരു ബലക്ഷയവുമില്ല എന്ന് കെട്ടിട ഉടമ അവകാശപ്പെടുകയും, സർക്കാർ ഏജൻസികളെ കൊണ്ട് കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധന നടത്തിക്കുകയും കെട്ടിടത്തിന് യാതൊരു ബലക്ഷയവുമില്ല എന്ന രേഖാമൂലമുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടും പ്രസ്തുത കെട്ടിടത്തിൽ പാസ്പോർട്ട് സേവാ കേന്ദ്രം പുനസ്ഥാപിക്കാൻ അധികാരികൾ തയ്യാറാകാത്തതിൽ ദുരൂഹത ഉണ്ടെന്നും സജി ആരോപിച്ചു.
നേരിട്ടു നോട്ടീസ് നൽകിയതും ഇതു സ്വീകരിച്ചതായി സീൽ വച്ചു നൽകിയതും ചെയർപേഴ്സൺ ഉദ്യോഗസ്ഥർക്ക് അയച്ചു നൽകി. അപ്പോൾ തൻ്റെ ഓഫീസിലല്ല തൊട്ടപ്പുറത്തെ ഓഫീസിലാണ് കത്ത് ലഭിച്ചതെന്നായി ഉദ്യോഗസ്ഥൻ.
പിന്നെന്തിന് വിലാസം മാറിയത് കൈപ്പറ്റിയതെന്നും ഒരേ വിഭാഗത്തിലെ ഓഫീസിൽ വാങ്ങിയാൾക്ക് തൊട്ടപ്പുറത്തേയ്ക്ക് കൊടുക്കാൻ പറ്റാത്തതെന്താണെന്നുമുള്ള ചെയർപേഴ്സൻ്റെ ചോദ്യത്തിന് ഉദ്യോഗസ്ഥന് ഉത്തരം മുട്ടി. തുടർന്ന് 10 മിനിറ്റിനുള്ളിൽ നഗരസഭയിൽ എത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥൻ ചെയർപേഴ്സന് വിശദീകരണം നൽകി.