Hot Posts

6/recent/ticker-posts

കൊടും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം: ഡാന്റീസ് കൂനാനിക്കൽ




പാലാ: കൊടും ക്രൂരകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിയമത്തിന്റെ ആനുകൂല്യത്തിന് വിട്ടു കൊടുക്കാതെ കടുത്ത ശിക്ഷ ഉറപ്പു വരുത്തണമെന്ന് കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റി മെമ്പർ ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.



ആലുവാ സംഭവം പോൽ പ്രഥമദൃഷ്ട്യാ കൊടും കുറ്റകൃത്യങ്ങൾ നടത്തിയവരെ പോലീസ് കണ്ടെത്തിക്കഴിഞ്ഞ് തെളിവെടുപ്പുകൾ മുതൽ കോടതിയിൽ ഹാജരാക്കലും പരോൾ നിരീക്ഷണവുമടക്കം പോലീസ്, നീതിന്യായ വിഭാഗങ്ങൾക്കും കുറ്റവാളിക്കുമായി ലക്ഷകണക്കിന് പണം ചിലവഴിക്കുന്ന സർക്കാർ നയ സമീപനങ്ങൾ തിരുത്തേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു. 





പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന പോൽ മാപ്പർ ഹിക്കാത്ത കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് പുറം ലോകം കാണാനാവാത്ത അതിവേഗ ശിക്ഷകൾ നടപ്പാക്കാനുള്ള നിയമങ്ങളും അതിവേഗ കോടതികളും ഉണ്ടാവണമെന്നും അദ്ദേഹം നിർദേശിച്ചു. പാലാ ഷാലോം അങ്കണത്തിൽ ചേർന്ന സാമൂഹ്യ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


"സജീവം" പ്രോജക്ട് ഓഫീസർ മെർളി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. പി.വി.ജോർജ് പുരയിടം, സിബി കണിയാംപടി, ജോയി മടിയ്ക്കാങ്കൽ, എബിൻ ജോയി, ജോസ് നെല്ലിയാനി, സിസ്റ്റർ  ലിറ്റിൽ തെരേസ്, കലാദേവി. കെ, അലീനാ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു