Hot Posts

6/recent/ticker-posts

സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു; വിമുക്തിമിഷന്‍ പിരിച്ചുവിടണം: പ്രസാദ് കുരുവിള


സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുകയാണ് സര്‍ക്കാരെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി മുന്‍ സംസ്ഥാന സെക്രട്ടറിയും ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റുമായ പ്രസാദ് കുരുവിള. 



സംസ്ഥാനത്ത് യഥേഷ്ടം മദ്യശാലകള്‍ അനുവദിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാരിന് മദ്യത്തിനെതിരെയും, ലഹരിക്കെതിരെയും ബോധവല്‍ക്കരണം നടത്താന്‍ എന്ത് യോഗ്യതയെന്നും 'അല്പമെങ്കിലും ഉളിപ്പുണ്ടെങ്കില്‍' ലക്ഷങ്ങള്‍ പൊടിക്കുന്ന വിമുക്തി മിഷന്‍ പിരിച്ചുവിടണം.


സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതിയും പിഴയും മദ്യശാലകളും വര്‍ദ്ധിപ്പിക്കുകയല്ല വേണ്ടത്. ഇവയെല്ലാം ജനത്തിന്റെ സ്വത്തിനും ജീവനും ഭീഷണിയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു ദിവസം റോഡിലിറങ്ങാന്‍ ലക്ഷങ്ങള്‍ പൊടിക്കേണ്ടി വരുകയാണ്. മുഖ്യമന്ത്രിയെ കൊണ്ടുപോകുന്നത് കണ്ടാല്‍ മുഖ്യപ്രതിയെ കൊണ്ടുപോകുന്നതുപോലെയാണ്. 


തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെയിടയില്‍ വിഹരിക്കുന്നവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 'കാക്കി വലയത്തിലാകുന്നത്' വിരോധാഭാസമാണ്. സര്‍ക്കാരിന്റെ പ്രധാന വരുമാനം ജനത്തിന്റെ നികുതിയാണെന്നോര്‍ക്കണം- അദ്ദേഹം പറഞ്ഞു.





വിനോദസഞ്ചാരത്തിന്റെ പേരില്‍ ഈ സര്‍ക്കാര്‍ കേരളത്തെ മദ്യത്തിന്റെ ഹബ്ബും പബ്ബുമാക്കി മാറ്റുകയാണ്. വില കൂടിയിട്ടും മദ്യ ഉപയോഗം വര്‍ദ്ധിച്ചുവെന്ന മദ്യമന്ത്രിയുടെ പ്രതികരണം സൂചിപ്പിക്കുന്നത് മദ്യപരുടെ മാനസിക നിലവാരത്തെയാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിലെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ പരിമിതികളെയും സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി സിനിമാ താരങ്ങളെ വച്ച് പ്രചരിപ്പിച്ച മദ്യവിരുദ്ധത എവിടെപ്പോയി. താരങ്ങളുടെ മരണത്തോടെ അതും അവസാനിച്ചോ?അദ്ദേഹം ചോദിച്ചു. 

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു