Hot Posts

6/recent/ticker-posts

'സന്നദ്ധ രക്തദാന ക്യാമ്പി'ലൂടെ ഗോൾഡൺ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭംകുറിച്ച് ഭരണങ്ങാനം അൽഫോൻസാ റസിഡൻഷ്യൽ സ്കൂൾ


ഭരണങ്ങാനം: ഭരണങ്ങാനം അൽഫോൻസാ റസിഡൻഷ്യൽ സ്കൂളിന്റെ ഗോൾഡൺ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗോൾഡൺ ജൂബിലി രക്തദാന ക്യാമ്പ് സ്കൂൾ ഹാളിൽ നടത്തി.



സ്കൂൾ പ്രിൻസിപ്പാൾ സി.ജീസ്സാ മരിയ എഫ്സിസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നൂറ്റിയിരുപത്തിയൊന്നാം (121) തവണ രക്തം ദാനം ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.



പാലാ ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ, ഷാജി തകിടിയേൽ, അരുൺ പോൾ, ഡോക്ടർ ഗോപിക സുരേഷ്, സി.അനിലിറ്റ് എസ്എച്ച്, അലുമിനി പ്രസിഡന്റ് സാനു വടക്കേൽ, അദ്ധ്യാപകരായ ജുബിൻ ചെറുകരക്കുന്നേൽ, ബിനോയ്‌ മാത്യു, അനൂപ് ജോൺ കിഴക്കേകൊഴുവനാൽ, ചാൾസ്, അഡോണ്, രതീഷ് എന്നിവർ പ്രസംഗിച്ചു.


അൻപത് വർഷം പൂർത്തിയായതിന്റെ  ആഘോഷങ്ങളുടെ പ്രതീകമായി സ്കൂളിന്റെ പ്രിൻസിപ്പൽ സി.ജീസ്സാ മരിയയുടെ നേതൃത്വത്തിൽ  അദ്ധ്യാപകരും മാതാപിതാക്കളും ജീവനക്കാരും ഉൾപ്പടെ 50 പേരാണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്. 



ലയൺസ് - എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്. കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു സ്കൂളിന്റെ ജൂബിലിയോടനുബന്ധിച്ച് അവിടുത്തെ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു രക്തദാന ക്യാമ്പ് നടത്തപ്പെടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷിബു തെക്കേമറ്റം പറഞ്ഞു. എല്ലാവരും ഇത്തരത്തിലുള്ള മാതൃക തുടരേണ്ടതാണെന്നും ഷിബു പറഞ്ഞു. 


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു