ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി. ഇന്ന് (ബുധനാഴ്ച്ച) രാവിലെ 11ന് പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റിനുള്ള കൊടിയുടെ വെഞ്ചരിപ്പ് കര്‍മം നിര്‍വ്വഹിച്ചു.
വിശ്വാസികളുടെയും വൈദികരുടെയും സാന്നിധ്യത്തില്‍ രാവിലെ 11.15 ന് തിരുനാളിന് കൊടിയേറി. ഫാ.ജോര്‍ജ്ജ് ചാത്തന്‍കുന്നേല്‍, ഫാ.ജോര്‍ജ്ജ് പൊന്നംവരിക്കയില്‍, തീര്‍ത്ഥാടകേന്ദ്രം റെക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഭരണങ്ങാനം ഫൊറോന പള്ളി വികാരി ഫാ.സഖറിയാസ് ആട്ടപ്പാട്ട് എന്നിവരും ചടങ്ങിൽ പങ്കുചേര്‍ന്നു. തുടര്‍ന്ന് പാലക്കാട് രൂപത മെത്രാൻ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ 11. 30 നു ആഘോഷമായ പാട്ടുകുർബാന നടന്നു.
പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ 28 വരെ എല്ലാദിവസവും രാവിലെ മുതല്‍ വിവിധ സമയങ്ങളിലായി വിശുദ്ധ കുര്‍ബാനകള്‍ നടക്കും. 28ന് രാവിലെ 10.30ന് ഇടവക പള്ളിയില്‍ ആഘോഷമായ തിരുനാള്‍ വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ഉച്ചക്ക് 12 ന് ആഘോഷമായ തിരുനാള്‍ പ്രദിക്ഷണവും നടക്കും.