Hot Posts

6/recent/ticker-posts

കാവുംകണ്ടം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആചരിച്ചു; തിരുസ്വരൂപം വഹിക്കാൻ നേതൃത്വം നൽകി സ്ത്രീകൾ




കാവുംകണ്ടം: കാവുംകണ്ടം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. പാട്ടുകുർബാന, നൊവേന, ലദീഞ്ഞ്. ഫാ. സ്കറിയ വേകത്താനം തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ ന‌ടന്നു.




കാവുംകണ്ടം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിൽ അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിക്കുവാൻ നേതൃത്വം നൽകിയത് സ്ത്രീകൾ ആയിരുന്നു എന്നത് നവ്യാനുഭവമായിരുന്നു. തിരുനാളിൽ തിരുസ്വരൂപം വഹിക്കുവാൻ ഭാഗ്യം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അവർ. 






തിരുനാളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും  ആദ്യമായിട്ടാണ് തിരുസുരൂപം വഹിക്കുവാൻ ഇവരർക്ക് അവസരം ലഭിക്കുന്നത്. ബിന്ദു ശ്രീനി കൊണ്ടൂർ, ജാൻസി കൈപ്പുഴവള്ളിയിൽ, പ്രിൻസി തെക്കേമഠത്തിൽ, കൊച്ചുറാണി മഠത്തിപ്പറമ്പിൽ, അമ്പിളി ചീങ്കല്ലേൽ, മോളി സണ്ണി പുളിക്കൽ, സിന്ധു രവി കരിഞ്ഞാങ്കൽ, ഷൈബി തങ്കച്ചൻ താളനാനി, ജോയ്സി ബിജു കോഴിക്കോട്ട് തുടങ്ങിയവരാണ് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചത്. 


ഫാ. സ്കറിയ വേകത്താനം, ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, സിജു കോഴിക്കോട്ട്, ആന്റോ മഠത്തിപ്പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ