Hot Posts

6/recent/ticker-posts

വൻ ദുരന്തം ഒഴിവായി; തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം



സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. തിരുച്ചിറപ്പള്ളിയിൽനിന്നു ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. 161 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലാൻഡിങ് ഗിയറിലെ തകരാർ കാരണമാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.



പറന്നുയർന്നതിന് ശേഷം യന്ത്രത്തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 






വിമാനത്താവളത്തിൽ നിരവധി അഗ്നിശമന സേന അംഗങ്ങളും  ആംബുലൻസുകളും തയാറാക്കി നിർത്തിയിരുന്നു. ഒഴിവായത് വൻ ദുരന്തമാണെന്ന് വ്യോമയാന വൃത്തങ്ങൾ പറഞ്ഞു.

 



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു