Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻഡ് പൊളിച്ചു തുടങ്ങി; ഏഴുദിവസത്തേക്ക് സ്റ്റാൻഡ് അടച്ചിടും


ഈരാറ്റുപേട്ട നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കാലപ്പഴക്കം ചെന്ന കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കി തുടങ്ങി. സിമൻറ് ഇളകിയും കമ്പി തെളിഞ്ഞു നിൽക്കുന്ന ഭാഗങ്ങളും ഷെയിഡുകളും ആണ് പൊളിച്ച് നീക്കുന്നത്. 



ആഴ്ചകൾക്ക് മുമ്പ് മുൻവശത്തെ ഒരു ഭാഗം റോഡിലേക്ക് ഇടിഞ്ഞു വീണിരുന്നു. ഏഴുദിവസത്തേക്ക് സ്റ്റാൻഡ് അടച്ചിട്ടാണ് ജോലികൾ നടക്കുന്നത്.



1977 ൽ നിർമ്മാണം പൂർത്തീകരിച്ച ബസ്റ്റാൻഡ് കാലപ്പഴക്കത്താൽ ജീണാവസ്ഥയിലായിരുന്നു. തുടർന്ന് കെട്ടിടം പൊളിച്ച് 5 നിലകളിലായി പുതുക്കിപ്പണിയാൻ തീരുമാനിച്ചിരുന്നു. ഡിപിആർ തയ്യാറാക്കാനായി 14 ലക്ഷത്തോളം രൂപയും അനുവദിച്ചു. പ്ലാൻ തയ്യാറാക്കി നൽകിയെങ്കിലും എൻജിനീയറിങ് വിഭാഗത്തിൽ നിന്നും സ്ട്രക്ച്ചറൽ ഡിസൈൻ ലഭിക്കാത്തതിനെ തുടർന്നാണ് നിർമ്മാണം നീണ്ടു പോയത്. 



എന്നാൽ ഇതിനിടെ കെട്ടിടം കൂടുതൽ ജീർണാവസ്ഥയിലാവുകയും സിമൻറ് ഭാഗങ്ങൾ അടർന്ന് വീഴുകയും ചെയ്തു. ബസ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയൊരു ഭാഗമാണ് അടർന്നുവീണത്. ഇതോടെയാണ് നഗരസഭ താൽക്കാലിക പരിഹാരത്തിന് ശ്രമിക്കുന്നത്. 


ആദ്യഘട്ടമായി പുറത്തേക്ക് തള്ളി നിൽക്കുന്ന ഭാഗങ്ങൾ പൊളിച്ച് നീക്കും. രണ്ടാംഘട്ടത്തിൽ അപകടകരമായ മറ്റ് ഭാഗങ്ങളും പൊളിച്ചു നീക്കുമെന്ന് വൈസ് ചെയർമാൻ മുഹമ്മദ് ഇല്ല്യാസ് പറഞ്ഞു. സ്ട്രക്ച്ചറൽ അനുമതി കിട്ടിയാൽ ഉടൻ പൂർണമായും പൊളിച്ചു നീക്കും. 



നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ് ജോലികൾ നടക്കുന്നത്. 7 ദിവസത്തെ ജോലികളാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ ബസ്സുകൾക്കും കട ഉടമകൾക്കും ഇതിനായി നോട്ടീസ് നൽകിയിരുന്നു. ബസ്സുകൾ പിഎംസിക്ക് സമീപത്തെ താരക ഷോപ്പിന് സമീപം നിർത്തി ആളെ കയറ്റി ഇറക്കണമെന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. 


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു