Hot Posts

6/recent/ticker-posts

മരിക്കാത്ത നൗഷാദ് മരിച്ചുവെന്ന് പറഞ്ഞതെന്തിന് ? ഉത്തരം കണ്ടെത്തി പൊലീസ്; നൗഷാദ് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


നൗഷാദ് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നര വര്‍ഷം മുൻപ് കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. അവശനിലയില്‍ ആയ നൗഷാദിനെ ഉപേക്ഷിച്ച്‌ ഇവര്‍ പരുത്തിപ്പാറയിലെ വാടകവീട്ടില്‍ നിന്ന് പോവുകയായിരുന്നു. 


നൗഷാദ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്ന് പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന പൊലീസിന് മൊഴി നല്‍കി. എന്നാല്‍ അവശനിലയിലായ നൗഷാദ് പിറ്റേ ദിവസം രാവിലെ സ്ഥലം വിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 


കഴിഞ്ഞ രണ്ട് വര്‍ഷമായി തൊടുപുഴയിലെ തൊമ്മൻകുത്തിലെ ഒരു വീട്ടില്‍ കൃഷിപ്പണിക്ക് നില്‍ക്കുകയായിരുന്നു നൗഷാദ്. ഭാര്യയുമായി നൗഷാദിന് കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. മദ്യപിച്ചെത്തിയിരുന്നു എന്നതിന്റെ പേരില്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാവുകയും ഭാര്യ കൂട്ടിക്കൊണ്ടുവന്ന കുറേ ആളുകള്‍ ചേര്‍ന്ന് നൗഷാദിനെ മര്‍ദിക്കുകയും ചെയ്തിരുന്നു. നല്ല അടികിട്ടിയ ഭീതിയിലാണ് പിറ്റേന്ന് ആരോടും ഒരു വാക്ക് പോലും പറയാതെ നൗഷാദ് വീട് വിട്ടിറങ്ങി തൊടുപുഴയിലേക്ക് പോകുന്നത്.


പിന്നീട് ഭാര്യയുമായോ, കുടുംബവുമായോ, ബന്ധുക്കളുമായോ, നാട്ടിലുള്ള തന്റെ സുഹൃത്തുക്കളുമായോ പോലും ഒരു ബന്ധവുമില്ലാതെ നൗഷാദ് തൊടുപുഴയില്‍ ഒളിച്ചു കഴിയുകയായിരുന്നു. തൊടുപുഴയില്‍ എത്തിയതിന് ശേഷം രണ്ട് വര്‍ഷമായി മൊബൈല്‍ ഫോണ്‍ പോലും ഇയാള്‍ ഉപയോഗിച്ചിരുന്നില്ല എന്നതാണ് ഏറെ കൗതുകകരം. ഇത്തരത്തില്‍ തന്നെ കൊന്ന് കുഴിച്ചു മൂടിയെന്ന ഭാര്യയുടെ വെളിപ്പെടുത്തലും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളുമൊന്നും നൗഷാദ് കണ്ടിട്ട് പോലുമില്ല.


പൊലീസുകാര്‍ പറയുമ്ബോള്‍ മാത്രമാണ് വാര്‍ത്താ ചാനലുകളിലെ പ്രധാന വിഷയം താനാണെന്ന് പോലും അയാളറിയുന്നത്. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ ഒരു പൊലീസുകാരന്റെ വീടിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് നൗഷാദ് ജോലി ചെയ്തിരുന്നത്. ഫോട്ടോ കണ്ടതിന്റെ അടിസ്ഥാനത്തില്‍ അവിടെ കൃഷിപ്പണി ചെയ്ത് ജീവിക്കുന്നയാള്‍ നൗഷാദാണോയെന്ന സംശയത്തിലാണ് പൊലീസ് അവിടെയെത്തുന്നത്. അങ്ങനെ വീട്ടുടമയുമായി സംസാരിച്ച ശേഷമാണ് നൗഷാദിനെ പൊലീസുകാര്‍ നേരിട്ട് കാണുന്നത്. പൊലീസുകാര്‍ തെരയുന്നത് തന്നെയാണെന്ന് സമ്മതിച്ച നൗഷാദ് അവര്‍ക്കൊപ്പം രാവിലെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് വരുകയായിരുന്നു.


പത്തനംതിട്ടയിലേക്ക് പോവാൻ തയ്യാറല്ലെന്നും അവിടെ എത്തിയാല്‍ വീണ്ടും മര്‍ദനം ഉണ്ടാവുമെന്നും ജീവന് ആപത്തുണ്ടാവുമെന്നുമാണ് നൗഷാദ് പറയുന്നത്. തൊടുപുഴയില്‍ തന്നെ കൃഷിപ്പണിയുമായി നിന്നാല്‍ മതിയെന്ന നിലപാടിലാണയാള്‍. പത്തനംതിട്ടയിലെ കൂടല്‍ പൊലീസ് സ്റ്റേഷനിലെ ഒരു സംഘം തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് തിരിച്ചിട്ടുണ്ട്. കൂടല്‍ പൊലീസ് സ്റ്റേഷനിലാണ് നൗഷാദിന്റെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. നൗഷാദിനെ മര്‍ദിച്ചത് ആരൊക്കെയാണ് എന്ന ചോദ്യമാണ് ഇനി ബാക്കിയായുള്ളത്. നൗഷാദിന് പരാതിയില്ലെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്ന നടപടികളിലേക്ക് പൊലീസ് കടക്കാൻ സാധ്യതയില്ല.


രണ്ട് വര്‍ഷമായി ഒളിച്ചു കഴിഞ്ഞ നൗഷാദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. 'നാട്ടിലേക്ക് പോയാല്‍ ഇനിയും മര്‍ദിക്കുമോ എന്ന് പേടിയായിരുന്നു. നാട്ടുകാരും ഭാര്യ അയച്ച ആളുകളുമാണ് മര്‍ദിച്ചത്. ഭാര്യയുമായി നേരത്തെയും പ്രശ്‌നമുണ്ടായിരുന്നു. പക്ഷേ അന്നൊന്നും ഇങ്ങനെ മര്‍ദനമൊന്നും ഉണ്ടായിരുന്നില്ല. ആര്‍ക്കും അറിയില്ലായിരുന്നു തൊടുപുഴ ആണ് താനുള്ളതെന്ന്. പരിചയമുള്ള ഒരു അമ്മച്ചിയാണ് ഇവിടെ ജോലി തന്നത്. പത്തനംതിട്ടയിലേക്ക് ഇനി മടങ്ങിപ്പോക്കില്ല. ഇവിടെ തന്നെ ജോലി ചെയ്ത് ജീവിക്കാനാണ് തീരുമാനം. ഇന്ന് രാവിലെയാണ് സംഭവങ്ങള്‍ അറിയുന്നത്. എന്നെ കൊലപ്പെടുത്തിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയൊന്നും അറിഞ്ഞിരുന്നില്ല. മദ്യം കഴിച്ച്‌ വീട്ടില്‍ വഴക്കുണ്ടാക്കിയെന്ന് പറയുന്നത് ശരിയല്ല. കുട്ടികളെ കാണാൻ തോന്നിയിട്ടും പോയിട്ടില്ല. നാട്ടില്‍ ആരെയും ബന്ധപ്പെടാറില്ല. താൻ ഇവിടെയുണ്ടെന്ന് സ്വന്തം വീട്ടുകാര്‍ക്ക് പോലും അറിയില്ലായിരുന്നു'.


കുഴിച്ചാല്‍ മൃതദേഹം ലഭിക്കുമെന്ന് ആദ്യം അഫ്‌സാന പറഞ്ഞിരുന്നു. വീടിനകത്തെ സ്ഥലവും ചൂണ്ടിക്കാണിച്ചിരുന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്താനാകാതെ വന്നതോടെ കുറച്ചുകൂടി ആഴത്തില്‍ കുഴിക്കണമെന്നായിരുന്നു അഫ്‌സാനയുടെ വാക്കുകള്‍. എന്നാല്‍ പൊലീസ് പ്രദേശം മുഴുവൻ തിരഞ്ഞിട്ടും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. അഫ്‌സാനയുടെ മൊഴികളിലെ വൈരുദ്ധ്യം വ്യക്തമായതോടെ ഇവര്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് പൊലീസിന് മനസിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ കണ്ടെത്തുന്നത്.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു