ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകാൻ റെയിൽവേ. എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നൽകുക. ഇളവ് ഒരുമാസത്തിനിടെ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകൾക്കായിരിക്കും.
വീട്ടിൽ നിന്ന് നടന്നാൽ അഞ്ച് മിനിറ്റ് സമയം കൊണ്ട് എത്താവുന്ന കടയിലേക്കാണ് ഷെസിൻ പോയത്. ഉച്ച കഴിഞ്ഞിട്ടും മകൻ തിരിച്ച് വരാതായതോടെ വീട്ടുകാർ അന്വേഷണം തുടങ്ങി.
സുഹൃത്തുക്കളുടെ വീടുകളിൽ ചെന്നിട്ടില്ല, മുടിവെട്ടുന്ന കടയിലും എത്തിയിട്ടില്ല. ഒന്നു വിളിച്ച് നോക്കാൻ മകന്റെ കയ്യിൽ ഫോണും ഇല്ല. അന്ന് വൈകുന്നേരം തന്നെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകി. രണ്ടാഴ്ച കഴിഞ്ഞിട്ടും ഷെസിനെ കണ്ടെത്താൻ പോലീസിനും കഴിഞ്ഞിട്ടില്ല.
കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ് മുഹമ്മദ് ഷെസിൻ. പുതിയ സ്കൂളിൽ ചേർന്നിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അധികം കൂട്ടുകാരില്ല, വീട്ടിൽ നിന്ന് ഇതിന് മുമ്പ് പറയാതെ എങ്ങും പോയിട്ടില്ല. വീട്ടിൽ നിന്ന് അധികം പുറത്ത് പോവുന്ന ശീലവും ഇല്ല. പിന്നെ മകന് എന്ത് സംഭവിച്ചുവെന്ന ആധിയിൽ കഴിയുകയാണ് ഷെസിന്റെ കുടുംബം.