Hot Posts

6/recent/ticker-posts

തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്കിൽ വായ്പ നിയന്ത്രണം നീക്കിയതിനെതിരായ ഹര്‍ജിയില്‍ നോട്ടീസ്



തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്കില്‍ ആര്‍.ബി.ഐ. ഏര്‍പ്പെടുത്തിയ വായ്പ നിയന്ത്രണം നീക്കിയ ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ദുലിയ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. 




വായ്പകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.


കേരളത്തിലെ ഏറ്റവും വലിയ അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ ഒന്നായ തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്കില്‍ കഴിഞ്ഞ വര്‍ഷമാണ് ആര്‍.ബി.ഐ. വായ്പ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബാങ്ക് ആസ്ഥാനത്തും ശാഖകളിലും നടത്തി തയ്യാറാക്കിയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണ പണയ വായ്പകളിലടക്കം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആര്‍.ബി.ഐ. നിര്‍ദേശം നല്‍കിയത്.


എന്നാല്‍, തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ആര്‍.ബി.ഐ. നടപടിയെന്ന് ആരോപിച്ച് ബാങ്ക് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്കിന് അനുകൂലമായ ഉത്തരവിറക്കി. 





ഇതിനെതിരെയാണ് ആര്‍.ബി.ഐ. സുപ്രീംകോടതിയെ സമീപിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണിക്ക് പുറമെ, അഭിഭാഷകന്‍ എം.ആര്‍. രമേശ് ബാബുവും സുപ്രീംകോടതിയില്‍ ഹാജരായി. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആര്‍.ബി.ഐ. സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടില്ല. ഈ സാഹചര്യത്തത്തില്‍ നിലവില്‍ വായ്പകള്‍ നല്‍കുന്നതില്‍ ബാങ്കിന് തടസ്സമില്ല.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ