Hot Posts

6/recent/ticker-posts

15കാരിക്ക് കള്ള് നൽകിയ; ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി


പ്രതീകാത്മക ചിത്രം, മദ്യപാനം ആരോ​ഗ്യത്തിന് ഹാനീകരം


തൃശൂർ: 15 കാരിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് എക്സൈസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂർ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. 



കഴിഞ്ഞ രണ്ടിന് ആൺ സുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പിൽ കയറി മദ്യപിച്ചിരുന്നു. പിന്നീട് സ്നേഹതീരം ബീച്ചിൽ പൊലീസ് പരിശോധനയിൽ പിടിയിലാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഷാപ്പിൻ്റെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയിലേക്ക് എക്സൈസ് കടന്നത്. 






പെണ്‍കുട്ടി മദ്യപിച്ച സംഭവത്തിൽ മൂന്നാം തിയ്യതി ഷാപ്പ് മാനെജരെയും ആൺസുഹൃത്തിനെയും വിളിച്ചു വരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നന്ദിക്കര സ്വദേശി സുബ്രഹ്മണി, ഷാപ്പ് മാനെജർ ബിനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും റിമാന്റിലാവുകയും ചെയ്തു. 



പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ലൈസൻസ് റദ്ദാക്കിയത്. അതേസമയം, ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 6 ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ വിശദീകരണം നൽകാനും എക്സൈസ് നിർദ്ദേശം നൽകിയിട്ടുണ്ട്. 



Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു