ജൂലൈ 14ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ചന്ദ്രയാൻ 3 ഉപഗ്രഹത്തെയും വഹിച്ച് ലോഞ്ച് വെഹിക്കിൾ മാർക്ക് 3–എം4 (എൽവിഎം3– എം4) എന്ന കരുത്തുറ്റ വിക്ഷേപണ വാഹനം കുതിച്ചുയരും.
ഓഗസ്റ്റ് 23, അല്ലെങ്കിൽ 24ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തോടു ചേർന്നുള്ള മാൻസിനസ് ക്രേറ്റർ എന്ന ഭാഗത്താണ് ലാൻഡർ ഇറങ്ങുക. ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ രണ്ടാഴ്ചയ്ക്കു തുല്യമാണ്.
അതിനാൽ സോളർ പാനൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലാൻഡറിനും റോവറിനും രണ്ടാഴ്ചയാണ് ആയുസ്സ് കണക്കാക്കുന്നത്. അതിനുള്ളിൽ പഠനങ്ങൾ പൂർത്തിയാക്കും.
ചന്ദ്രനില്‍ സൂര്യപ്രകാശമുള്ള കാലയളവ് പരമാവധി ഉപയോഗിക്കുന്നതിനായി ചന്ദ്രനിൽ പ്രഭാതം തുടങ്ങുന്ന സമയത്താണ് ലാൻഡിങ് നടത്തുന്നത്. അതിനാണ് ഓഗസ്റ്റ് 23–24 തീയതി വരെ കാത്തിരിക്കുന്നത്.