ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി മാരക രോഗബാധിതരായ നിർദ്ധന രോഗികൾക്ക് ചികിത്സാസഹായം നൽകി. വർഷങ്ങളായി കാലിൽ മാരകരോഗ ബാധിതനായതിനാൽ ബന്ധുമിത്രാതിളാൽ ഉപേക്ഷിക്കപ്പെട്ട് ഒരു ഷെഡ്ഢിൽ ഒറ്റക്ക് താമസിക്കുന്ന അവിവിവാഹിതനായ ജോസ് ജോസഫ് വെട്ടുംതടത്തിലിന്റെ ദയനിയാവസ്ഥ ശ്രദ്ധയിൽപ്പെട്ട ഒരുമ പ്രവർത്തകർ ജോസ് ജോസഫിന്റെ അടുത്തെത്തി ചികിത്സാസഹായം നൽകുകയായിരുന്നു.
കൂടാതെ ഏഴാംക്ലാസ്സിൽ പഠിക്കുമ്പോൾ രണ്ട് കണ്ണുകൾക്കും കാഴ്ച്ച നഷ്ടപ്പെട്ട് ബന്ധുക്കൾ ആരുമില്ലാതെ ഒറ്റക്ക് താമസിക്കുന്ന തോമസ് തറപ്പിൽ (സോമൻ) പ്ലാമ്പറമ്പിൽ ഞീഴൂരിന് ചികിത്സാസഹായവും ആവശ്യത്തിന് വേണ്ടമരുന്നുകളും മൂന്ന് നേരവും ഭക്ഷണവും എല്ലാദിവസ്സവും ഒരുമ നൽകിവരുന്നു.
അസുഖബാധിതരായിരിക്കുന്ന കുന്നേൽ ജോബിക്കും മാതാവിനും, ജോണി മറ്റക്കോട്ടിൽ, തങ്കപ്പൻ പതിച്ചേരി, പ്രസാദ് ഇരവിമംഗലം എന്നിവർക്ക് ചികിത്സാസഹായവും പലവ്യജ്ഞന കിറ്റും നൽകി.