Hot Posts

6/recent/ticker-posts

ഉമ്മൻ ചാണ്ടി ജനമനസ്സുകളിൽ ആഴത്തിൽ വേരോടിയ വ്യക്തിത്വം: ജോസ്.കെ.മാണി എം.പി


കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി അനുശോചനം രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടി സാറിന്റെ മരണ വാര്‍ത്ത വല്ലാത്ത ശൂന്യതയോടെയും നടുക്കത്തോടെയുമാണ് പുലര്‍ച്ചെ അറിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടമാണ് ആ വിയോഗത്തോടെ അസ്തമിക്കുന്നതെന്ന് ജോസ്.കെ.മാണി അനുസ്മരിച്ചു.



ജനമനസുകളില്‍ ആഴത്തില്‍ വേരോടിയ വ്യക്തിപ്രഭാവത്തിന് ഉടമയായ ജനനേതാവാണ് ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ് കുടുംബവുമായും യശശരീരനായ കെ.എം മാണി സാറുമായും ആത്മബന്ധവും സ്‌നേഹവും പുലര്‍ത്തിയിരുന്നു രാഷ്ട്രീയത്തിലേക്കും പൊതു ജീവിതത്തിലേക്കും കടക്കുന്നതിന് മുമ്പു തന്നെ അച്ചാച്ചനൊപ്പം പല വേദികളിലും അദ്ദേഹത്തെ കാണുന്നതിനും ആ സ്‌നേഹവും വാത്സല്യവും അനുഭവിക്കുന്നതിനും ഇടയായിട്ടുണ്ടെന്നും ജോസ് കെ മാണി പറയുന്നു.


കോട്ടയത്തിന്റെ ലോക്‌സഭാംഗമായിരിക്കെ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനും വിലപ്പെട്ട നിര്‍ദേശവും ഉപദേശവും ലഭിക്കുകയും ചെയ്തത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ജനങ്ങൾക്കൊപ്പമല്ലാതെ ആരും കണ്ടിട്ടില്ലാത്ത സ്വന്തം ജീവിതം ഒരു സർക്കാർ പരിപാടിയും ഭരണ നടപടിയുമാക്കിയ ലോകത്തിലെ ആദ്യത്തെ ജനനായകനും ഭരണാധികാരിയുമാണ് ഉമ്മൻചാണ്ടി അതാണ് ജനസമ്പർക്ക പരിപാടി.


ഉമ്മന്‍ചാണ്ടി സാറിന്റെ അപ്രതീക്ഷിതവും അവിശ്വനീയവുമായ വേര്‍പാടില്‍ കേരള കോൺഗ്രസ് (എം)ൻ്റെയും എന്റെയും കുടുംബത്തിന്റെയും ആദരാഞ്ജലിയും ദു:ഖവും അനുശോചനവും അറിയിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു