Hot Posts

6/recent/ticker-posts

ഉമ്മൻചാണ്ടിയുടെ ഒമ്പതാം ചരമ ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടന്നു


കോട്ടയം: രാവിലെ 7 മണിക്ക് പുതുപ്പള്ളി പള്ളിയിൽ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഖബറിടത്തിങ്കൽ  ധൂപാർച്ചനയും പ്രാർത്ഥനയും നടത്തി. യുഡിഎഫ് നേതാക്കളും സമൂഹത്തിന്റെ നാനാ തുറയിലുള്ള ആളുകളും കബറിടത്തെങ്കിലും എത്തി തിരികത്തിച്ച് പ്രാർത്ഥന നടത്തി.



ഉമ്മൻ‌ചാണ്ടിയെ സ്നേഹിക്കുന്ന നിരവധി ആളുകൾ പ്രാർത്ഥനയിൽ പങ്കെടുത്തു. ഉമ്മൻ‌ചാണ്ടിയുടെ പത്നി മറിയമ്മയും പുത്രൻ ചാണ്ടി ഉമ്മനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും യുഡിഎഫ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.


തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, പി.സി. വിഷണുനാഥ്, എംഎൽഎ ഉമാ തോമസ്, പിസി തോമസ് എക്സ് എംപി, യുഡിഎഫ് ജില്ലാ ചെയർമാൻ സജി മണക്കടമ്പിൽ, കൺവീനർ ഫിൽസൺ മാത്യൂസ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ്, തോമസ് കല്ലാടൻ, സിബി ജോൺ, യൂജിൻ തോമസ് തുടങ്ങിയ നിരവധി നേതാക്കളും ചടങ്ങുകളിൽ പങ്കെടുത്തു.




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു