ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചു പൊങ്ങിയ എല്‍എംവി 3 റോക്കറ്റ് 16 മിനിട്ടിലെത്തിയപ്പോള്‍ പേടകം വേര്‍പെട്ടു. പേടകം ഭ്രമണപഥത്തില്‍ കൃത്യമായി എത്തി.
അഞ്ച് തവണ ഭൂമിയെ ഭ്രമണം ചെയ്ത ശേഷമാകും ഘട്ടം ഘട്ടമായി ചന്ദ്രനിലേക്ക് പേടകം സഞ്ചരിക്കുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് നാല്‍പത് ദിവസം കൊണ്ടാണ് ചന്ദ്രനിലേക്ക് പേടകം എത്തുക. ഇതിന് ശേഷം ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡര്‍ മെല്ലെ ഇറങ്ങും. ഇതില്‍ നിന്ന് പുറത്തു വരുന്ന റോവര്‍ ചന്ദ്രോപരിതലത്തില്‍ പരീക്ഷണങ്ങള്‍ നടത്തും.
ലാന്‍ഡറിന്റെയും റോവറിന്റെയും ദൗത്യം ഒരു ചാന്ദ്രദിനം അല്ലെങ്കില്‍ 14 ഭൗമദിനങ്ങളാണ്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയെ പഠിക്കുകയും ഇറങ്ങിയ പ്രദേശത്തെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കും. ധ്രുവപ്രദേശത്തിലുള്ള ചന്ദ്രോപരിതലത്തിന്റെ താപം അളക്കുകയും ചെയ്യും.
വിക്ഷേപണം വീക്ഷിക്കാന്‍ കേന്ദ്ര ശാസത്ര സാങ്കേതിക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും എത്തിയിരുന്നു. ഐഎസ്ആര്‍ഒയില്‍ ദൗത്യത്തിന് നേതൃത്വം നല്‍കിയ നിരവധി ശാസ്ത്രജ്ഞരും വിക്ഷേപണം വീക്ഷിക്കാനെത്തി. വിക്ഷേപണം വിജയിച്ചതില്‍ കേന്ദ്രമന്ത്രിയും ശാസ്ത്രജ്ഞരും സന്തോഷം പ്രകടിപ്പിച്ചു. വിക്ഷേപണം വിജയിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ഉച്ചയ്ക്ക് 2.35നാണ് റോക്കറ്റ് വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്നത്.