Hot Posts

6/recent/ticker-posts

'ഓര്‍മ്മ' അന്താരാഷ്ട്ര പ്രസംഗ മത്സരം; രണ്ടാം റൗണ്ടിലെ വിജയികളെ പ്രഖ്യാപിച്ചു


പാലാ: 'ഓര്‍മ്മ' അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ രണ്ടാം ഘട്ടം പിന്നിടുമ്പോള്‍ ഇംഗ്ലീഷ്- മലയാളം വിഭാഗങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ആദിത്യന്‍ സുനില്‍, അന്നാ മരിയ തോമസ്, ബ്ലെസ്സി ബിനു, എല്‍സ നിയാ ജോണ്‍, ജോയല്‍ ബേബി, ലയാ ജോബി, ലീനു കെ ജോസ്, നൈനു ഫാത്തിമ, റബേക്കാ ബിനു, റോസ്ന ജോണ്‍സണ്‍, സിയാന്‍ മരിയ ഷാജി, സ്നേഹ എസ്, സോനു സി ജോസ് എന്നിവരാണ് രണ്ടാം ഘട്ട മത്സരത്തില്‍ മലയാളം വിഭാഗത്തില്‍ നിന്ന് ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍.


ഐഹാം ബിച്ച, ഡിന ആന്റണി, ഫെലിക്സ് മാത്യു, ഗൗരി മുരളി, ഇഷാനി വിനോദ്, മീര ബി ഫാത്തിമ, നിഖിത അന്ന പ്രിന്‍സ്, നിയ മരിയ ജോബി, നോയ യോഹന്നാന്‍, സിത്താര ബി ഫാത്തിമ, ശ്രേയ സുരേഷ്, തമന്ന മിശ്ര എന്നിവരാണ് ഇംഗ്ലീഷ് വിഭാഗത്തില്‍ വിജയികളായത്.


ഡോ.ജില്‍സണ്‍ ജോണ്‍ സി.എം.ഐ, ഡോ.ലിജോ ലൂക്കോസ്, ഡോ.ജിലു ആനി ജോണ്‍, അഡ്വ.ജോസഫ് എം കുന്നേല്‍, അഡ്വ.ബെന്നി കുര്യന്‍ എന്നിവരായിരുന്നു രണ്ടാം ഘട്ട പ്രസംഗ മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. 


ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി അമ്പത് കുട്ടികളാണ് രണ്ടാം ഘട്ടത്തില്‍ പ്രസംഗ വീഡിയോ അയച്ചിരുന്നത്. ഇരു വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 26 ഓളം കുട്ടികള്‍ ഓഗസ്റ്റ് 12ന് പാലായില്‍ വെച്ച് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് ഓർമ്മ ടാലൻ്റ് പ്രെമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. 

ഫൈനല്‍ റൗണ്ടില്‍ മത്സരാര്‍ത്ഥികള്‍ക്കായി വ്യത്യസ്ഥങ്ങളായ മത്സരങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഫൈനല്‍ റൗണ്ടില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍ക്കും മെഗാ ക്യാഷ് അവാര്‍ഡുകള്‍ക്കുമുള്ള പ്രസംഗകരെ നിശ്ചയിക്കുക. മൂന്നാംഘട്ട മത്സരത്തിനു ശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രമുഖരായ വ്യക്തികള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.


ഓര്‍മ്മയൊരുക്കിയ അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ ആദ്യത്തെ റൗണ്ടില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി വന്ന നാനൂറോളം പ്രസംഗങ്ങളില്‍ നിന്നാണ് രണ്ടാം ഘട്ടത്തിലേക്കുള്ള അമ്പത് പ്രസംഗങ്ങള്‍ തിരഞ്ഞെടുത്തത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ മൂന്നാം ഘട്ടത്തിലേക്കുള്ള വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്. 

നേരത്തേ രണ്ടാം ഘട്ട മത്സരത്തിനു മുന്നോടിയായി കുട്ടികള്‍ക്ക് നല്‍കിയ പ്രത്യേക പരിശീലന പരിപാടി ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രണ്ട് മണിക്കൂര്‍ വീതം നാല് വീക്കെന്‍ഡുകളിലായാണ് ഓര്‍മ്മയുടെ സംഘാടകര്‍ കുട്ടികള്‍ക്കായി പ്രസംഗ പരിശീലനം ഒരുക്കിയത്. ഇംഗ്ലീഷ് മലയാളം വിഭാഗങ്ങള്‍ക്ക് വെവ്വേറെയായി ട്രെയിനിംഗ് നല്‍കിയിരുന്നു. 

ഓഗസ്റ്റ് പതിനൊന്നാം തീയതി വെള്ളിയാഴ്ച ഒരു ദിവസത്തെ ട്രെയിനിംഗ് കൂടി നല്‍കിയ ശേഷമായിരിക്കും പന്ത്രണ്ടിനു പാലായില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിനായി കുട്ടികളെ ഒരുക്കുന്നത്.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു