പാലാ ഡിമെൻഷ്യ കെയറും പാലാ റോട്ടറി ക്ലബും പാലാ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി ഡിമെൻഷ്യ കെയർ ബോധവത്കരണ സെമിനാർ നടത്തി.
പാലാ അൽഫോൻസാ കോളേജിലാണ് സെമിനാറിൽ കോളേജ് ബർസാർ റവ. ഡോ. ജോസ് ജോസഫ് പുലവേലിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡിമെൻഷ്യ കെയർ സെക്രട്ടറി ഡോ. രാജു ഡി കൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി. ഡിമെൻഷ്യ എന്ന അവസ്ഥയെ സംബന്ധിച്ച് വിശദമായി ക്ലാസെടുത്ത അദ്ദേഹം തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളും പങ്കുവച്ചു.
ജനറൽ കൺവീനർ സന്തോഷ് മാട്ടേൽ സ്വാഗതം ആശംസിച്ചു. പാലാ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.ജെ ജേക്കബ് (മുൻ ഡിഐജി) , പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ജോസ് കൊക്കാട്ട്, അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ.ഡോ. ഷാജി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. ലീനു കെ ജോസ് നന്ദിയും അറിയിച്ചു.