Hot Posts

6/recent/ticker-posts

എക്സൈസ് നയം കുറ്റമറ്റതാവണം: ഡാന്റീസ് കൂനാനിക്കൽ



പാലാ: സാമൂഹ്യ ജീവിതത്തിന്റെ യാഥാർത്ഥ്യവും പൊതുജന വികാരവും ഉൾക്കൊണ്ടു കുറ്റമറ്റതാവണം പുതിയ എക്സൈസ് നയമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.മയക്കുമരുന്നുകൾ വ്യാപകമാകുന്ന പശ്ചാതലത്തിൽ അവയ്‌ക്കെതിരെ ശക്തമായ ബഹുമുഖ നടപടികൾ ഉണ്ടാവേണ്ടതുണ്ടന്നും ടൂറിസം മേഖലയിലും മറ്റും മദ്യം ഉപയോഗിക്കേണ്ടവർക്ക് ഗുണമേന്മയുള്ള മദ്യ ലഭ്യത ഉറപ്പു വരുത്തണമെന്നും മദ്യത്തിന് അമിത നികുതി ചുമത്തി ഗുണഭോക്താവിനെ കൊള്ളയടിക്കുന്ന സമീപനം സർക്കാർ തിരുത്തേണ്ടതാണന്നും അദ്ദേഹം പറഞ്ഞു.



ലഹരി എന്ന വിശാലമായ ലേബലിൽ മദ്യവും മയക്കുമരുന്നും എന്നു മാത്രം പറയുന്നത് വികലമാണെന്നും ഭക്തിയുടെയും വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും വിജയത്തിന്റെയും ലഹരി കണ്ടില്ലെന്നു നടിക്കുന്നത് ഖേദകരമാണന്നും അദ്ദേഹം തുടർന്നു പറഞ്ഞു. വിമുക്തി മിഷൻ പോലുള്ള സർക്കാർ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് പ്രസക്‌തിയേറുന്നതായും മയക്കുമരുന്നിനെതിരെ  ജനമുന്നേറ്റം ഉയർന്നു വരേണ്ടതുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


മദ്യശാലകൾ കൂടുതൽ തുറക്കാനും റസ്റ്റോറന്റുകളിലേക്കു കൂടി വ്യാപിപ്പിക്കാനുമുള്ള നീക്കം അപലപനീയമാണന്നും അദ്ദേഹം പറഞ്ഞു. പാലായിൽ നടന്ന ടൂറിസം പ്രൊമോട്ടേഴ്സ് മീറ്റിങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


സ്പെക്ട്രം സെന്ററിൽ നടന്ന യോഗത്തിൽ പി.ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു.  ജോസ് തോമസ്, സുനിത് പനയ്ക്കൽ, ആഗ്നൽ ടോം, എബിൽ ജോയി, ജോമോൻ പാമ്പാടി, ജിബി പാലാ തുടങ്ങിയവർ പ്രസംഗിച്ചു.


 


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു