Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിൽ നെഫ്രോളജിസ്റ്റ് എത്തും വൃക്കരോഗ ഒ.പി.വിഭാഗം കൂടി തുടങ്ങാം: ജോസ്.കെ.മാണി എം.പി


പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ഒരു ചികിത്സാ വിഭാഗം കൂടി ആരംഭിക്കുവാൻ നടപടി ആരംഭിച്ചു.
വൃക്കരോഗ ചികിത്സ ആരംഭിക്കുന്നതിനായി നെഫ്രോളജിസ്റ്റിനെ ആരോഗ്യ വകുപ്പ് പാലായിലേക്ക് നിയോഗിച്ചിട്ടുള്ളതായി ജോസ്.കെ.മാണി എം.പി.അറിയിച്ചു.ഇതോടൊപ്പം കൂടുതൽ ഡയാലിസിസുകൾ കൂടി നടത്തുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.



ഇളവ് ഒരു മാസത്തിനകം പ്രാബല്യത്തിൽ വരും. വന്ദേഭാരതിന് ഉൾപ്പെടെ ബാധകമായിരിക്കും. അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയർ കാർ, എക്‌സിക്യൂട്ടീവ് ക്ലാസുകളിൽ ഈ സ്കീം ബാധകമായിരിക്കും.


പത്ത് മിഷീനുകൾ ഉപയോഗിച്ച് ഇപ്പോൾ രണ്ടു ഷിഫ്ടുകളിലായി നടത്തുന്ന ഡയാലിസിസ് മററു സൗകര്യങ്ങൾ കൂടി ക്രമീകരിച്ചാൽ മൂന്നാം ഷിഫ്ടു കൂടി ആരംഭിക്കുവാൻ കഴിയും.ഇതോടെ കൂടുതൽ നിർധനർക്ക് സൗജന്യമായി ഡയാലിസിസ് ഉറപ്പു വരുത്തുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.ഇതോടൊപ്പം സങ്കീർണ്ണമായ ജുഗുലാർ  കത്തീറ്റർ ഡയാലിസിസുകളും തടസ്സമില്ലാതെ നടത്തുവാൻ കഴിയും.


ഇവിടെ ഡയാലിസിസ് വിഭാഗത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഡോക്ടർ പൊതുസ്ഥലം മാറ്റത്തിൽ മാറിപ്പോയതിനാൽ ഡയാലിസിസ് വിഭാഗം പ്രതിസന്ധിയിലായ വിവരം ആരോഗ്യ വകുപ്പുമായി നടത്തിയ ഇടപെടലുകളെ തുടർന്നാണ് ഇപ്പോൾ നെഫ്രോളജിസ്റ്റിൻ്റെ സേവനം കൂടി ഇവിടെ ലഭ്യമാക്കപ്പെട്ടിരിക്കുന്നത്. പോസ്റ്റ്മോർട്ട വിഭാഗത്തിലും സ്ഥിരം ഡോക്ടറെ ലഭ്യമാക്കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. 


സ്ഥലം മാറ്റപ്പെട്ട നേത്രരോഗ വിഭാഗത്തിലെ ഡോക്ടർക്ക് പകരം എത്രയും വേഗം നേത്ര വിഭാഗം കൺസൾട്ടൻ്റിനെ നിയമിക്കണമെന്നും ഹൃദ് രോഗവിഭാഗത്തിൽ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഡയാലിസിസ് രോഗികളുടെ ആവശ്യം കൂടി സാക്ഷാത്കരിക്കുകയും ആശ്വാസമാകും വിധവും
വൃക്കരോഗ ചികിത്സാ വിഭാഗം ആരംഭിക്കാനായി നെഫ്രോളജിസ്ററിൻ്റെ നിയമനം സാദ്ധ്യമാക്കിയ ജോസ്.കെ.മാണി എം.പിയെ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം അഭിനന്ദിച്ചു.


ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും എൽ.ഡി.എഫ് പ്രാദേശിക നേതൃത്വവും സ്ഥലം മാറ്റപ്പെട്ട ഡോക്ടർമാർക്ക് പകരം നിയമനം ഉറപ്പു വരുത്തുന്നതിന് ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നതായി ജോസ്.കെ.മാണി പറഞ്ഞു.



Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു