Hot Posts

6/recent/ticker-posts

കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ 63-ാം വിഗ്രഹ ദർശനദിനം ഭക്തിസാന്ദ്രമായി ആഘോഷിച്ചു


പാലാ: കാലാവസ്ഥ അനുകൂലമായതോടെ പുലർച്ചെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 1960 ജൂലൈ മാസം 14 നാണ് കടപ്പാട്ടൂരപ്പന്റെ വിഗ്രഹം ദൃശ്യമായത്. മഠത്തിൽ പാച്ചു നായർ എന്നയാൾ അത്തിമരം മുറിക്കുമ്പോൾ മരത്തിനുള്ളിൽ നിന്നും വിഗ്രഹം കണ്ടെത്തുകയായിരുന്നു. ഈ ഓർമ്മ പുതുക്കിയാണ് വാർഷാവർഷം ജൂലൈ 14 ന് വിഗ്രഹ ദർശന ദിനാഘോഷം നടക്കുന്നത്. 



വെള്ളിയാഴ്ച രാവിലെ 4.30 ന് പള്ളിയുണർത്തലോടെ വിശേഷാൽ പൂജകൾക്ക് തുടക്കമായി ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ നീലമന പരമേശ്വരൻ നമ്പൂതിരി മഹാപ്രസാദമൂട്ടിന് ഭദ്രദീപം തെളിയിച്ചു.



9.30 മുതൽ 2 മണി വരെ ഇടതടവില്ലാതെ നടന്ന പ്രസാദമൂട്ടിലും അനേകം ആളുകൾ പങ്കുകൊണ്ടു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വിശേഷാൽ ദീപാരാധനക്ക് ശേഷം ദർശന പ്രാധാന്യമുള്ള വിഗ്രഹ ദർശനത്തിനായി നടതുറന്നു.  



ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് തൊഴുകൈകളോടെ ദർശനത്തിനെത്തിയത്. വിഗ്രഹ ദർശന ദിനാഘോഷത്തോടനുബന്ധിച്ച് തിരുവരങ്ങിൽ കലാപരിപാടികളും അരങ്ങേറി.
 


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു