Hot Posts

6/recent/ticker-posts

പാലാ ഗവ.പോളിടെക്‌നിക്‌ കോളേജിൽ 'സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറ്' സെമിനാർ നടത്തി ലയൺസ് ക്ലബ്


പാലാ: ലയൺസ് ഡിസ്ട്രിക്ട് 318B യുടെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പാലാ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ് പ്ലേസ്മെന്റ് സെല്ലുമായി ചേർന്ന്  മൂന്നാം വർഷ വിദ്യാർത്ഥികൾക്കായി 'സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറ്' എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു.   



കോളേജ് പ്രിൻസിപ്പൽ അനി എബ്രഹാം അധ്യക്ഷ ആയ പ്രോഗ്രാം പാലാ മുനിസിപ്പൽ വാർഡ് കൗൺസിലർ സതി ശശികുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. 


ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സെക്രട്ടറി ജോജോ പ്ലാത്തോട്ടം ആശംസ അറിയിച്ചു. സെന്റ്.അലോഷ്യസ് കോളേജ് എടത്വ കോമേഴ്‌സ് വിഭാഗം അധ്യാപകനായി വിരമിച്ച ഡോ.കുര്യാച്ചൻ ജോർജ് വലിയമംഗലം ക്ലാസ്സ് നയിച്ചു. 



കോളേജ് സ്റ്റാഫ് ക്ലബ് സെക്രട്ടറി ഡോ.അമൃതരാജ് എം.ജി സ്വാഗതവും കോളേജ് യൂണിയൻ കൗൺസിലർ അമൽ സി.എസ് നന്ദിയും അറിയിച്ചു. മുന്നൂറിൽ പരം വിദ്യാർത്ഥികളും, അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
 

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു