പാലാ മാനേജ്മെന്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 2023-24 വർഷത്തെ പ്രവർത്തനോൽഘാനവും പാലാ സൺസ്റ്റാർ റെസിഡൻസി ഹോട്ടലിൽ നടന്നു. മുൻ കേരള ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് പ്രവർത്തനോൽഘാടനം നിർവഹിച്ചു.
ഭാരവാഹികളുടെ സ്ഥാനാരോഹണം മുൻ പ്രസിഡന്റ് ഷാജി ഓസ്റ്റിൻ നിർവഹിച്ചു. പ്രസിഡന്റായി ടി ജെ ജേക്കബ്, വൈസ് പ്രസിഡന്റ് ആയി സന്തോഷ് മാട്ടേൽ, എ ടി സുരേഷ് ബാബു, സെക്രട്ടറി ജനറൽ ആയി ടോമി ജോസഫ്, സെക്രട്ടറിമാരായി സി കെ കൃഷ്ണകുമാർ, വി കെ രാജീവ്, സാജൻ ജി, ട്രെഷറർ ആയി മുരളീധരൻ വി, സിഇഒ ആയി ജി മുകുന്ദൻ തുടങ്ങിയവർ ചുമതലയേറ്റു.