പാലാ: മൂന്നാനിയിൽ വാഹന സർവീസ് സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവനും, ആര്യോഗ്യപരിരക്ഷക്കും, കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കാനും മൂന്നാനി ജനകീയ സംരക്ഷണ സമിതിക്ക് നഗരസഭക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുക്കേണ്ട സ്ഥിതിയുണ്ടായത് നഗരസഭയുടെ ഭരണപരാജയവും പിടിപ്പുകേടും കൊണ്ടാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനിയും, യുഡിഎഫ് മണ്ഡലം ചെയർമാൻ തോമസ് ആർ.വി ജോസും ആരോപിച്ചു.
വെള്ളപ്പൊക്ക ഭീഷണിയുള്ള മൂന്നാനിയിലെ റെസിഡെൻഷ്യൽ സോൺ ഏരിയായിൽ ജലമലിനീകരണത്തിന് കാരണമാകുന്ന വൻകിട സർവ്വീസ് സെൻ്ററിന് ബിൽഡിംഗ് പെർമിറ്റും ഒക്കുപെൻസി സർട്ടിഫിക്കറ്റും നിയമങ്ങൾ അട്ടിമറിച്ച് നൽകിയതിൽ ദുരൂഹതയുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ മുഖം നോക്കാതെ കർശന നടപടികൾ സ്വീകരിക്കണം.