Hot Posts

6/recent/ticker-posts

യുവജനങ്ങളുടെ കുടിയേറ്റം നിയന്ത്രിക്കുവാൻ വിദ്യാഭ്യാസ നയങ്ങൾ നവീകരിക്കണം: മാർ ജോർജ്ജ് ആലഞ്ചേരി




സാങ്കേതിക വിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും തേടിയുള്ള ഭാരതീയ യുവജനങ്ങളുടെ കുടിയേറ്റം നിയന്ത്രിക്കുവാൻ കാലഹരണപ്പെട്ട വിദ്യാഭ്യാസനയങ്ങളും ഘടനാവ്യവസ്ഥിതികളും നവീകരിക്കപ്പെടേണ്ടതുണ്ടെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. സീറോമലബാർ സിനഡൽ കമ്മിറ്റിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസനയത്തെ സംബന്ധിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 



വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളെ കൊളോണിയൽ കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും ഒരു മിഷനറി ദൗത്യമായി ഏറ്റെടുത്തവരാണ് ഭാരതത്തിലെ ക്രൈസ്തവ സഭകളെന്നും ഭാരതീയ പാരമ്പര്യങ്ങളോടും സംസ്കൃതിയോടും താദാത്മ്യപ്പെട്ടുകൊണ്ടാണ് അത്തരം പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


ദേശീയ വിദ്യാഭ്യാസനയം പൂർണ്ണമായും നടപ്പിലാകുന്നതോടെ അന്തർദേശീയ നിലവാരമുള്ള വിദ്യാഭ്യാസക്രമത്തിലേയ്ക്ക് ഭാരതത്തിന് എത്തിച്ചേരാൻ ആകുമെന്ന് യോഗാദ്ധ്യക്ഷനും പാലാ രൂപത മെത്രാനും സീറോമലബാർ കമ്മിറ്റി കൺവീനറുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദേശീയവിദ്യാഭ്യാസനയം പുതു യുഗപിറവിയ്ക്ക് കാരണമായിത്തീരുമെന്ന വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വാക്കുകളെ പ്രതീക്ഷയോടെയാണ് സ്വീകരിക്കുന്നതെന്നും എന്നാൽ ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പരിഗണിച്ചുകൊണ്ടുവേണം അവ നടപ്പിലാക്കാനെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു. 


ഒരു വ്യക്തി ജീവിക്കുവാൻ പരിശീലിപ്പിക്കുകയും സഹായിക്കുകയുചെയ്യുന്നതാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനമെന്ന് തലശ്ശേരി രൂപത ആർച്ച് ബിഷപ്പും സീറോ മലബാർ സിനഡൽ കമ്മിറ്റി അംഗവുമായ മാർ ജോസഫ് പാംബ്ലാനി അഭിപ്രായപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ടവർക്കും പാവപ്പെ ട്ടവർക്കും പുതിയ വിദ്യാഭ്യാസപദ്ധതിയിൽ സ്ഥാനമുണ്ടാകണമെന്നും വരേണ്യ വർഗ്ഗത്തിന്റെ താൽപര്യസംരക്ഷണം മാത്രമായി അത് പരിമിതിപ്പെട്ടുപോകരു തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 
 





പാലാ രൂപത ബിഷപ് എമിരിറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, കോളേജ് മാനേജരും മുഖ്യവികാരി ജനറാളുമായ റവ. ഡോ. ജോസഫ് തടത്തിൽ, പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറിയും സീറോമലബാർ സിനഡൽ കമ്മിറ്റി സെക്രട്ടറിയുമായ ഫാ. ബെർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്, ബാഗ്ലൂർ ക്രിസ്തു ജയന്തി കോളേജ് വിഭാഗം ഡീനും ഡോ. അലോഷ്യസ് എഡ്വേർഡ് ജെ., പ്രൊഫ. ഡോ. സണ്ണി കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ഡോ. ഡേവിസ് സേവ്യർ, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ എന്നിവർ സംസാരിച്ചു. സീറോമലബാർ സഭയുടെ വിദ്യാ നിന്നുള്ള 200 ലധികം പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുത്തത്.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു