Hot Posts

6/recent/ticker-posts

രഹസ്യ ബാലറ്റിലൂടെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി പാലാ സെന്റ്.മേരീസ് എല്‍.പി സ്‌കൂള്‍


പാലാ: രഹസ്യ ബാലറ്റിലൂടെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി പാലാ സെന്റ്.മേരീസ് എല്‍.പി സ്‌കൂള്‍. ഭാവിയില്‍ തങ്കളുടെ ജനപ്രതിനിധികളെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് എന്നതിനുള്ള പരിശീലനം കൂടിയാവുകയാണ് തിരഞ്ഞെടുപ്പ് എന്ന് സ്കൂൾ അധികൃതർ പറഞ്ഞു.   


സ്‌കൂളിലെ ഏറ്റവും മുതിര്‍ന്നവരായ നാലാം ക്ലാസിലെ 5 ഡിവിഷനുകളിലെ വിദ്യാര്‍ത്ഥികള്‍ അവരവരുടെ ക്ലാസുകളില്‍ നിന്ന് ഒരു ആണ്‍കുട്ടിയെയും, ഒരു പെണ്‍കുട്ടിയെയും തങ്ങളുടെ പ്രതിനിധികളായി രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്തു. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട 5 ആണ്‍കുട്ടികളും, 5 പെണ്‍കുട്ടികളുമാണ് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 



മത്സരിക്കുന്ന കുട്ടികളുടെ പേര് വിവരങ്ങള്‍ ഇലക്ഷന്‍ നോട്ടിഫിക്കേഷനായി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 3, 4 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. 10 കുട്ടികളും തങ്ങള്‍ സ്‌കൂള്‍ ചെയര്‍മാനോ ചെയര്‍പേഴ്‌സണോ ആയാല്‍ സ്‌കൂളില്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് പ്രസംഗങ്ങളുമായി ക്ലാസുകളിലൂടെ വോട്ട് ചോദിച്ച് കൂട്ടം കൂട്ടമായി എത്തിയത് അധ്യാപകര്‍ക്ക് കൗതുക കാഴ്ചയായി. 



തുണ്ടു കടലാസുകളില്‍ തങ്ങളുടെ പേര്, ക്ലാസ്, ഡിവിഷന്‍ ഒക്കെ വോട്ട് ചെയാന്‍ എത്തുന്ന കുട്ടി വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ എഴുതി നല്‍കുന്നുണ്ടായിരുന്നു. രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടര്‍മാരുടെ പേരുകള്‍ വിളിക്കുന്നതും, ലിസ്റ്റില്‍ വോട്ട് ചെയ്തവരുടെ പേര് വെട്ടുന്നതും, കയ്യില്‍ മഷി പുരട്ടുന്നതും എല്ലാം കുട്ടികളായിരുന്നു. 


കുട്ടി സ്ഥാനാര്‍ത്ഥികള്‍ 10 പേരുടെയും പേര് ഉള്‍ക്കൊള്ളിച്ച് പ്രിന്റ് ചെയ്ത് തയാറാക്കിയ ബാലറ്റില്‍ ആണ് കുട്ടികള്‍ വോട്ട് ചെയ്തത്. ഓരോ കുട്ടിക്കും ചെയര്‍മാനെയും, ചെയര്‍പേഴ്‌സണെയും തെരഞ്ഞെടുക്കാന്‍ 2 വോട്ടുകളാണ് ചെയ്യേണ്ടിയിരുന്നത്. 


ജൂഡ് ഏഞ്ചലസ് അജയ് ചെയര്‍മാനായും, സൂര്യഗായത്രി.എ ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. പുതുതായി തെരെഞ്ഞെടുത്ത സ്‌കൂള്‍ പാര്‍ലമെന്റ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മാണി സി.കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തില്‍ അധ്യക്ഷനായിരുന്നു.

പാലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ബി ശ്രീകല മുഖ്യപ്രഭാഷണം നടത്തി. റവ.ഫാ.സെബാസ്റ്റ്യന്‍ മാപ്രക്കരോട്ട്, ഹെഡ്മിസ്ട്രസ് സി.ലിന്‍സി ചീരാംകുഴി, ജൂഡ് ഏഞ്ചലസ് അജയ്, ഐറിന്‍ റോസ്.ജെ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ ലിജോ ആനിത്തോട്ടം, റെജി ജോസഫ്, ബിന്‍സി സെബാസ്റ്റ്യന്‍, സി.ലിജി എഫ്.സി.സി, മാഗി ആന്‍ഡ്രൂസ്, ജോളി മോള്‍ തോമസ്, അലന്‍ ടോംസ് എന്നിവര്‍ നേതൃത്വം നല്‍കി.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി