തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി .ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് ഇന്ന് ഉത്തരവിറക്കി. ഹൈക്കോടതിയിലെ ഹർജിയെ തുടർന്ന് പെൻഷൻ മസ്റ്ററിങ് ഒരു മാസത്തോളം തടസപ്പെട്ടിരുന്നു.ഇത് മൂലം പെൻഷൻ വാങ്ങുന്ന വൃദ്ധരും വികലാംഗരും ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു.
സർക്കാരിന്റെ ഔദ്യോഗിക സേവന ദാതാവായ അക്ഷയ കേന്ദ്രങ്ങളിൽ പെൻഷൻ മസ്റ്ററിങ് നടത്താനാണ് സർക്കാർ ഹൈക്കോടതിയിലും സത്യവാഗ്മൂലം നൽകിയത്. ഇതോടെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് പുനരാരംഭിക്കുകയായിരുന്നു.
കിടപ്പുരോഗികളുടെ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിൽ എത്തിയാണ് നിർവഹിക്കുന്നത്. ഇതിനും സമയം എടുക്കും. ഫോറം ഓഫ് അക്ഷയ സെന്റർ എന്റ്രപ്രെണെഴ്സ് -ഫേസ് സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് ധനകാര്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻകാരുടെ മസ്റ്ററിങ് ജൂലൈ 31വരെയാണ് നീട്ടി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ചു അക്ഷയ സംരംഭകർക്കും തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ധനകാര്യവകുപ്പ് നിർദേശം നൽകി.