Hot Posts

6/recent/ticker-posts

രാമപുരം മാർ ആഗസ്തീനോസ് കോളേജിന് സിറോ വേസ്റ്റ് ക്യാമ്പസ് പദവി


രാമപുരം: രാമപുരം ഗ്രാമപഞ്ചയത്തിലെ പ്രഥമ സിറോ വേസ്റ്റ് ക്യാമ്പസായി മാർ ആഗസ്തീനോസ് കോളേജിനെ പ്രഖ്യാപിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത് പ്രസിഡന്റ് ഷൈനി സന്തോഷ് കോളേജിനെ സിറോ വേസ്റ്റ് ക്യാമ്പസായി പ്രഖ്യാപിക്കുകയും,  സാക്ഷ്യപത്രം പഞ്ചായത്ത് സെക്രട്ടറി ദീപു ടി.കെ പ്രിൻസിപ്പൽ ഡോ.ജോയി ജേക്കബിന് കൈമാറുകയും ചെയ്തു. 



മാർ ആഗസ്തീനോസ് കോളേജിൽ കാര്യക്ഷമമായി നടപ്പിലാക്കിയിരിക്കുന്ന മികച്ച മാലിന്യ സംസ്കരണം പരിഗണിച്ചുകൊണ്ടാണ് കോളേജിന് ഈ അംഗീകാരം ലഭിച്ചത്. പേപ്പർ, ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്തുവരുന്നു. ഭക്ഷണ  മാലിന്യങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ബയോ ഗ്യാസ് പ്ലാന്റും കോളേജിൽ പ്രവർത്തിക്കുന്നുണ്ട്. 



കോളജ് മാനേജർ റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത് പ്രസിഡന്റ് ഷൈനി സന്തോഷ് യോഗം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജോയി ജേക്കബ്, പഞ്ചായത്  മെമ്പർ മനോജ് ചീങ്കല്ലേൽ,  സെക്രട്ടറി ദീപു ടി.കെ, എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു