Hot Posts

6/recent/ticker-posts

ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം


ചാലമറ്റം: മലനാടിന് അക്ഷരദീപം പകർന്നു നൽകി നിരവധി ശ്രേഷ്ഠ വ്യക്തിത്വങ്ങളെ സമ്മാനിച്ച  ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ്. ഹൈസ്കൂൾ 75-ാം വർഷത്തിലേയ്ക്ക്.1949 ജൂൺ 30 ന് സ്ഥാപിതമായ ഇംഗ്ലീഷ്  സ്കൂൾ തുടർന്ന് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.


ഉപരിപഠനത്തിന് വേണ്ടി മേലുകാവ് ,ഇരുമാപ്ര എന്നീ രണ്ട് സഭാ ജില്ലയിൽപ്പെട്ട സഭാ ജനങ്ങളുടെ നേതൃത്വത്തിലാണ് സ്കൂൾ നിർമ്മാണം പൂർത്തിയായത്.സ്കൂൾ നിർമ്മാണത്തിന്  മേലുകാവ് സഭാ ജില്ലയിലെ ജനങ്ങളുടെ സംഭാവന പരിഗണിച്ച് സിഎംഎസ് സ്കൂളിന് മേലുകാവ് ഡിസ്ട്രിക്ട് എന്ന് ചേർത്ത് നാമകരണം ചെയ്യപ്പെട്ടു.


ഇരുമാപ്ര സഭാ ജനങ്ങളുടെ പങ്കാളിത്തം രേഖപ്പെടുത്തുന്നതിന് ചാലമറ്റം എന്ന് പിന്നീട് വിളിപ്പേര് വന്ന  ഇരുമാപ്രമറ്റം എന്ന സ്ഥലത്ത് കല്ലേക്കാവ് പുരയിടത്തിൽ സ്കൂൾ പണിയുകയും ചെയ്തു.അങ്ങനെ  എം. ഡി. സി. എം. എസ്.  ഹൈസ്കൂൾ ഇരുമാപ്രമറ്റം എന്നായി ഔദ്യോഗിക നാമം.ഇത്  ഇരു കരകളിൽപ്പെട്ട സന്മനസുകളുടെ ഒരുമയുടെ  അടയാളം ആയി മാറി.


ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ്മ പരിപാടികളിലൂടെ നടത്തപ്പെടുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കും ജൂൺ 30 വെള്ളിയാഴ്ച രാവിലെ  10.30 ന് സ്കൂൾ ഹാളിൽ നടത്തപ്പെട്ട ചടങ്ങിൽ തുടക്കമായി.



Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു