Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ - രണ്ടാം ഘട്ടം ശില്പശാല നാളെ



തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാം ഘട്ടം പരിശീലന പരിപാടി നാളെ  (ജൂലൈ 27) രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി ജനകീയ ഓഡിറ്റ് റിപ്പോർട്ട്‌ ശില്പശാലയിൽ അവതരിപ്പിക്കും.



മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് വേണ്ടി വാർഡ് തരത്തിലുള്ള ക്ലസ്റ്ററുകൾ കൂടുതൽ പ്രവർത്തന സജ്ജമാക്കും. ഓരോ വാർഡിലും ഇരുപത് പേരിൽ കുറയാത്ത ടീം അംഗങ്ങളാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്. 


ശില്പശാലയിൽ ജനപ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, കർഷക സംഘടനാ പ്രതിനിധികൾ, പെൻഷനേഴ്സ് -സർവീസ് സംഘടനാ പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സഹകരണ സംഘം പ്രതിനിധികൾ, സ്കൂൾ പി റ്റി എ - എൻ എസ് എസ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, വിവിധ സ്ഥാപന മേധാവികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ തുടങ്ങിയ പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുക്കേണ്ടതെന്ന് പ്രസിഡന്റ്‌ കെ സി ജെയിംസ് അറിയിച്ചു.






Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു