Hot Posts

6/recent/ticker-posts

ദുരന്ത സാധ്യത മേഖല; സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം: അഡ്വ ഷോൺ ജോർജ്



ദുരന്ത സാധ്യത മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.ഷോൺ ജോർജ് ആവശ്യപ്പെട്ടു. തലനാട് ഗ്രാമപഞ്ചായത്ത് അടുക്കത്തിനു സമീപം പെരിയൻ മലയിൽ കൂറ്റൻ പാറ ആണ് താഴേക്ക് പതിച്ചത്. 


രണ്ടു വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. വലിയ അപകടം ഒഴിവായെങ്കിലും സമാനമായ സാഹചര്യത്തിൽ നിരവധി കല്ലുകളാണ് പ്രദേശത്ത് സ്ഥിതി ചെയ്യുന്നത്.




വർഷങ്ങൾക്ക് മുമ്പുതന്നെ വാസയോഗ്യമല്ല എന്ന് കണ്ടെത്തിയ പല മേഖലകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും ആ ലിസ്റ്റ് അപൂർണമാണെന്ന് കാണിച്ചു മൂന്ന് പ്രാവശ്യം ജില്ലാ ഭരണകൂടത്തിന് കത്ത് നൽകിയിട്ടും നാളിതുവരെയായി സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഷോൺ ജോർജ് പറഞ്ഞു.





അടുക്കം, മേലടുക്കം പ്രദേശത്ത് മാത്രമായി 25 ഓളം കുടുംബങ്ങളെ ആണ് ഇത്തരത്തിൽ മാറ്റി പാർപ്പിക്കേണ്ടത്. ഈ വിഷയത്തിൽ ജില്ലാ ഭരണകൂടവും സർക്കാരും അടിയന്തിരമായി ഇടപെടണമെന്നും ദുരന്തനിവാരണ അതോർറ്റി നേരിട്ട് സ്ഥലം സന്ദർശിക്കണമെന്നും അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. 


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, റവന്യു, കൃഷി, പട്ടികവർഗ ഉദ്യോഹസ്ഥർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. 





Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു