Hot Posts

6/recent/ticker-posts

കുട്ടികൾക്ക് വാഹനം കൊടുക്കരുത്... രക്ഷിതാക്കളോ‍ട് എംവിഡി; ശിക്ഷ കടുത്തതാകും


തിരുവനന്തപുരം: കുട്ടികൾക്ക് വാഹനം ഓടിക്കാനായി നൽകുന്ന രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മോട്ടോർ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയാൽ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് എം വി ഡി ഫേസ്ബുക്ക് കുറിപ്പിലൂടെ നൽകിയിരിക്കുന്നത്. കുട്ടികളുടെ വാഹനമോടിക്കൽ ശിക്ഷാ നടപടികൾ അറിയാത്തവർക്കായി എന്ന തലക്കെട്ടോടുകൂടിയാണ് എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്.


മോട്ടോർ വാഹന നിയമം വകുപ്പ് 180 , 181 പ്രകാരമാകും കേസെന്നും പിഴ കൂടാതെ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വയസു വരെ കുട്ടിക്ക് ഇന്ത്യയിലെവിടെ നിന്നും ലൈസൻസോ ലേർണേർസോ എടുക്കുന്നതിന് വിലക്കുണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് വിവരിച്ചിട്ടുണ്ട്.



എം വി ഡിയുടെ മുന്നറിയിപ്പ് ഇപ്രകാരം

കുട്ടികളുടെ വാഹനമോടിക്കൽ ശിക്ഷാ നടപടികൾ അറിയാത്തവർക്കായി
1 മോട്ടോർ വാഹന നിയമം വകുപ്പ് 180 & 181 പ്രകാരം പിഴ
കൂടാതെ
2 വാഹന ഉടമ / രക്ഷിതാവ് ഇവരിലൊരാൾക്ക് 25000 രൂപ പിഴ (MV Act 199 A(2)
3. രക്ഷിതാവ് അല്ലെങ്കിൽ ഉടമയ്ക്ക് 3 വർഷം വരെ തടവ് ശിക്ഷ (MV Act 199 A(2)


4.വാഹനത്തിന്‍റെ രജിസ്ടേഷൻ ഒരു വർഷം റദ്ദാക്കൽ  Mv Act 199 A (4)
5. ഇരുപത്തിയഞ്ച് വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലൈസൻസ് / ലേർണേർസ് എടുക്കുന്നതിന് വിലക്ക് MV Act 199 A(5)
6. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികൾ MV Act 199 A(6)




Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു