Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ശില്പശാല നടത്തി



തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പിന്റെ രണ്ടാംഘട്ട ശില്പശാല ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ജനകീയ ഓഡിറ്റ് റിപ്പോർട്ട് ശില്പശാലയിൽ അവതരിപ്പിച്ചു. 



വാർഡ് തലത്തിൽ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനായി 20 അംഗങ്ങൾ അടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. ഇവരുടെ മേൽനോട്ടത്തിലാണ് വാർഡുതല ക്ലസ്റ്ററുകളുടെ പ്രവർത്തനം ഏകോപിപ്പിക്കേണ്ടത്. 


വാർഡുതല കമ്മിറ്റി കൺവീനർമാരെയും തിരഞ്ഞെടുത്തു. വരുന്ന ഒക്ടോബർ 31 വരെയുള്ള പ്രവർത്തനങ്ങൾക്ക് വാർഡുതലത്തിൽ രൂപരേഖ തയ്യാറാക്കി.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്  അധ്യക്ഷത വഹിച്ചു.ശില്പശാല പ്രസിഡന്റ് കെ സി ജയിംസ് ഉദ്ഘാടനം ചെയ്തു. 





സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ അമ്മിണി തോമസ്, മാളൂ ബി മുരുകൻ, കവിത രാജു, ദീപ സജി, നജീമ പരിക്കൊച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രഹാം, ആർ ജി എസ് എ ബ്ലോക്ക് കോഡിനേറ്റർ സുചിത്ര എം നായർ, ഹെഡ് ക്ലാർക്ക് എ പത്മകുമാർ, ജെ എച്ച് ഐ ഷിജി പ്രസാദ്, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, വ്യാപാര വ്യവസായി യൂണിറ്റ് പ്രസിഡണ്ട് എ ജെ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. 

ശിൽപ്പശാലയിൽ ഹരിത കർമ്മ സേന, ആശാവർക്കേഴ്സ്, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, വിവിധ സ്ഥാപന മേധാവികൾ,വിവിധ സംഘടനാ പ്രതിനിധികൾ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു