ന്യൂഡല്‍ഹി ടാറ്റ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയർ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും. 70 ബില്യൻ ഡോളറിന് 470 എയര്‍ക്രാഫ്റ്റുകൾ സ്വന്തമാക്കാനുള്ള ചരിത്രപരമായ തീരുമാനത്തിനു പിന്നാലെയാണ് കമ്പനി റീബ്രാന്‍ഡ് ചെയ്തത്.
കമ്പനിയുടെ പുതിയ ലോഗോ 'ദ വിസ്ത' പ്രകാശനം ചെയ്തു. പരിധിയില്ലാത്ത അവസരങ്ങളെയാണ് പുതിയ ലോഗോ സൂചിപ്പിക്കുന്നതെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
ഡിസംബർ മുതലുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ പുതിയ ലോഗോ ഉണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. കരാർ പ്രകാരമുള്ള പുതിയ വിമാനങ്ങൾ പല ഘട്ടങ്ങളായാണ് കമ്പനിയുടെ ഭാഗമാവുക. എയർബസ് എ–350 ആണ് ആദ്യം എയർ ഇന്ത്യയുടെ ഭാഗമാവുക.