സർക്കാരിന്റെ മദ്യവ്യാപന നയവും ലഹരി വസ്തുക്കളുടെ വ്യാപക ഉപയോഗവും കേരളത്തെ സർവ്വനാശത്തിലേക്ക് തള്ളിവിടുമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.
ഐ ടി മേഖലയേയും വ്യവസായ പാർക്കുകളെയും മദ്യവൽക്കരിക്കുന്നു.സാമൂഹ്യ അരാജകത്വം സൃഷ്ടിക്കുകയും പഞ്ചായത്ത് തോറും ടൂറിസ്റ്റ് കേന്ദ്രങ്ങൾ കണ്ടെത്തി മദ്യം സുലഭമാക്കനുള്ള നീക്കം കേരളത്തെ മദ്യ കേരളമാക്കും.
ഐ ടി മേഖലയേയും വ്യവസായ പാർക്കുകളെയും മദ്യവൽക്കരിക്കുന്നു.സാമൂഹ്യ അരാജകത്വം സൃഷ്ടിക്കുകയും പഞ്ചായത്ത് തോറും ടൂറിസ്റ്റ് കേന്ദ്രങ്ങൾ കണ്ടെത്തി മദ്യം സുലഭമാക്കനുള്ള നീക്കം കേരളത്തെ മദ്യ കേരളമാക്കും.മദ്യത്തിൽ നിന്നുള്ളവരുമാനത്തിന്റെ ഇരട്ടിയിലേറെ തുക മദ്യ മൂലമുണ്ടാക്കുന്ന പ്രശ്നങ്ങൾക്കും കെടുതികൾക്കും ദുരിതങ്ങൾക്കും പരിഹാരമുണ്ടാക്കുന്നതിന് വേണ്ടി സർക്കാരിന് തന്നെ വൻ തുകചില വഴിക്കേണ്ടിവരുന്നുണ്ട്.
നാടിന്റെയും ജനങ്ങളുടെയും നന്മക്കും പുരോഗതിക്കുമായി പുതിയ മദ്യനയം സർക്കാർ തിരുത്തണം. മദ്യകേരളം സൃഷ്ടിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം. ഇത് ഭാവി തലമുറയെ പാഴ് ജന്മങ്ങളാക്കി മാറ്റും. ഫാ.ഡേവീസ് മാടവന അധ്യക്ഷത വഹിച്ചു.
ഇമാം അബ്ബാസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഫാ. ഏലിയാസ് ഐപ്പ് പാറക്കൽ മുഖ്യ സന്ദേശം നൽകി.
എൻ.പി.ചന്ദ്രൻ ,ഷൈബി പാപ്പച്ചൻ , ജെയിംസ് കോറമ്പേൽ , എം.പി. ജോസി, എം.എൽ ജോസഫ് , തോമസ് മറ്റപ്പിള്ളി, ജോർജ് ഇമ്മാനുവൽ. ശോശാമ്മ തോമസ്, റോയ് പടയാട്ടി, ഡേവീസ് ചക്കാലക്കൽ. സിസ്റ്റർ ആൻസില, ഇ.പി. വർഗീസ്, പൗലോസ് കീഴ്ത്തറ, വർഗീസ് കൊളരിക്കൽ, പാപ്പച്ചൻ ആച്ചാണ്ടി. വി.വി. ആൻറണി, ജോസ് ചാലിശേരി, പോൾ എടക്കൂടൻ എന്നിവർ പ്രസംഗിച്ചു.