representative image
സംസ്ഥാനത്തെ കാട്ടാനകളിൽ മരണനിരക്ക് ഏറ്റവും കൂടുതൽ കുട്ടിയാനകളിൽ. ആനകളിലെ 40 ശതമാനം മരണനിരക്കും കുട്ടിയാനകളിലാണ്. വനംവകുപ്പ് 2023-ൽ പുറത്തുവിട്ട ആന സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
‘ഹെർപീസ് വൈറസ്’ എന്ന രോഗമാണ് കുട്ടിയാനകളുടെ മരണനിരക്ക് വർധിക്കാൻ കാരണമെന്ന് പഠനത്തിൽ പറയുന്നു. അതേസമയം, പ്രായം കൂടിയ ആനകളുടെ മരണനിരക്ക് കുറയുന്നതായും പഠനറിപ്പോർട്ടിൽ പറയുന്നു.
ആനകളിൽ കണ്ടുവരുന്ന വൈറസ് രോഗമാണ് ഹെർപീസ്. കുട്ടിയാനകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പലപ്പോഴും പിടിയാനകൾ രോഗവാഹകരാകാറുണ്ട്. രോഗത്തിന് പ്രതിവിധി ഇനിയും കണ്ടെത്തിയിട്ടില്ല.