Hot Posts

6/recent/ticker-posts

ന്യായവില ഹോട്ടൽ ഉച്ചഭക്ഷണ വില വർദ്ധനവ് - രാഷ്ട്രീയവിവാദം അവസാനിപ്പിക്കണമെന്ന് സി പി എം പാലാ നഗരസഭ പാർലമെന്ററി പാർട്ടി



പാലാ നഗരസഭ ന്യായവില ഭക്ഷണ ശാലയിലെ വില വർദ്ധിപ്പിക്കാതെ പഴയ വിലയിൽ തന്നെ ഉച്ചഭക്ഷണം പൊതുജനങ്ങൾക്ക് നൽകുന്നതിന് തയ്യാറാണെന്ന് അറിയിച്ച് സി പി എം പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. ബിനു പുളിക്കക്കണ്ടം നഗരസഭ ചെയർപേഴ്സണും സെക്രട്ടറിക്കും കത്ത് നൽകി.


പദ്ധതിക്ക് സർക്കാർ സബ്സിഡി നിർത്തലാക്കി എന്ന പേര് പറഞ്ഞ്  അൻപത് ശതമാനം നിരക്ക് വർദ്ധിപ്പിച്ച് ഊണിന് മുപ്പത് രൂപ ആക്കിയിരുന്നു. കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാതെയായിരുന്നു ഇപ്രകാരം തുക വർദ്ധിപ്പിച്ചത്. വിഷയം കൗൺസിൽ യോഗത്തിൽ ചർച്ച  ചെയ്യണമായിരുന്നുവെന്നും  വിശപ്പുരഹിത നാട് എന്ന ഇടത് സർക്കാർ  ആശയം തുടരുന്നതിന് ഉച്ച ഊണിന് നിലവിൽ വില വർദ്ധിപ്പിക്കരുതെന്നുമാണ് നഗരസഭ സെക്രട്ടറിയോടും ചെയർപേഴ്സണോടും ബിനു കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.



സാമ്പത്തിക പ്രതിസന്ധിയാണ് വില വർദ്ധിപ്പിക്കുവാൻ കാരണമെന്നുണ്ടെങ്കിൽ പഴയ വിലയിൽ തന്നെ തുടർന്നും ഉച്ച ഭക്ഷണം നൽകുന്നതിന് പദ്ധതി നടത്തിപ്പ്  ഏറ്റെടുക്കുവാൻ സി പിഐഎം  പാർലമെന്ററി പാർട്ടി തയ്യാറാണെന്നും അതിലേക്കായി ഉടൻതന്നെ പ്രത്യേക അടിയന്തിര  കൗൺസിൽ വിളിച്ച് ചേർത്ത് നിയമപരമായ അനുമതി നൽകണമെന്നും ബിനു പുളിക്കകണ്ടം കത്തിലൂടെ  ആവശ്യപ്പെട്ടു.


സബ്സിഡി ഇല്ലാതെ വർഷങ്ങളോളം വിവിധ ചെയർമാൻ മാരുടെ കാലഘട്ടത്തിൽ നല്ല നിലയിൽ പ്രവർത്തിച്ച ന്യായവില ഹോട്ടലിൽ നിന്നും തുടർന്നും ന്യായവിലയിൽ തന്നെ സാധാരണക്കാർക്ക് ഉച്ച ഭക്ഷണം ലഭ്യമാക്കാനുള്ള പരിശ്രമങ്ങൾക്ക് താൻ മുൻ കൈയെടുക്കുമെന്നും ബിനു പറഞ്ഞു. 


കഴിഞ്ഞ കാലങ്ങളിൽ വിവിധ ചെയർമാൻമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വിജയകരമായി തുടർന്നുവന്ന ന്യായവില ഉച്ചഭക്ഷണ പദ്ധതി തുടർന്നും വില വർദ്ധിപ്പിക്കാതെ സി പി എം നോമിനിയായ ചെയർപേഴ്സനും നടപ്പിലാക്കും.


വിശപ്പുരഹിത നാട് എന്ന പിണറായി സർക്കാരിന്റെ ജനപ്രിയ പദ്ധതി അട്ടിമറിക്കാൻ സി പി എം നോമിനിയായ ചെയർപേഴ്സൺ കൂട്ടുനിൽക്കില്ല. ചെയർപേഴ്സന്റെ കഴിവുകേടും പിടിപ്പുകേടുമാണ് ഉച്ചയൂണിന്റെ വില വർദ്ധിപ്പിക്കുവാൻ കാരണമെന്ന് പറഞ്ഞ്  ഒറ്റപ്പെടുത്തി  രാഷ്ട്രിയ വിവാദം ഉണ്ടാക്കുന്നവരെ പാലായിലെ പൊതു സമൂഹം തിരിച്ചറിയും.


നഗരസഭ സി പി എം പാർലമെന്ററി പാർട്ടിയുടെ ജനകീയ  ആവശ്യത്തിന് നഗരസഭാ കൗൺസിൽ അനുമതി നൽകിയാൽ  ഉച്ച ഭക്ഷണം പഴയ വിലയായ ഇരുപത് രൂപക്ക് തന്നെ തുടർന്നും നൽകുമെന്നും ആ ഉത്തരവാദിത്വം സി പി എം പാലാ നഗരസഭ പാർലമെന്ററി പാർട്ടി  ഏറ്റെടുക്കുമെന്നും ബിനു അറിയിച്ചു. 

 
പ്രസ്തുത ആവശ്യം നടപ്പാക്കുന്നതിന് ആവശ്യമായ തീരുമാനം എടുക്കുന്നതിനായി ഉടൻ തന്നെ  നഗരസഭ കൗൺസിൽ യോഗം വിളിച്ചു ചേർക്കുന്നതിന്  കത്ത് നൽകിയ  സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അവസാനിപ്പിക്കണമെന്നും രാഷ്ട്രീയം മറന്ന് എല്ലാവരും  ഒറ്റക്കെട്ടായി നിൽക്കണമെന്നും ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു.



 
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു