representative image
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ (NEP) അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ബുധനാഴ്ച പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കിയത്.
ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ നിര്‍ബന്ധമായും രണ്ട് ഭാഷകള്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരിക്കണമെന്നും അതില്‍ ഒന്ന് ഇന്ത്യന്‍ ഭാഷയായിരിക്കണമെന്നും നിര്‍ദേശമുണ്ട്. മാസങ്ങളോളം നീളുന്ന കഠിനപരിശീലനത്തിനും കാണാപ്പാഠം പഠിക്കലിനുമപ്പുറം വിദ്യാര്‍ഥികള്‍ക്ക് വിഷയത്തിലുള്ള ധാരണ, നേട്ടങ്ങള്‍ എന്നിവ കൂടി വിലയിരുത്തുന്നതാകും പൊതുപരീക്ഷയെന്നും ചട്ടക്കൂടില്‍ പറയുന്നു. 2024-ലെ അക്കാദമിക വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി