Hot Posts

6/recent/ticker-posts

'മഷി നനവുള്ള കടലാസു തുണ്ടുകൾ' പ്രകാശനം ചെയ്തു



നിഴൽ മാഗസിൻ പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരമായ മഷി നനവുള്ള കടലാസു തുണ്ടുകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരായ നിഥിൻകുമാർ ജെ പത്തനാപുരവും അലീഷ മാഹിൻ തൊടുപുഴയുമാണ് പുസ്തകത്തിന്റെ എഡിറ്റേഴ്സ്. 


ഇടുക്കി, കൊല്ലം ജില്ലകളിലായി നടന്ന പ്രകാശന ചടങ്ങുകളിൽ കൊല്ലം ജില്ലയിൽ കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗമായ ബെന്നി കക്കാടും ഇടുക്കി ജില്ലയിൽ തൊടുപുഴ മുനിസിപ്പൽ കൗൺസിലറായ സനീഷ് ജോർജുമാണ് പ്രകാശനം നിർവഹിച്ചത്.




തൊടുപുഴയിലെ പ്രകാശന ചടങ്ങിൽ തൊടുപുഴ ഉപാസന കാവ്യ കഥാ വേദിയുടെ സെക്രട്ടറിയും തൊടുപുഴ സാഹിത്യ വേദിയുടെ ജോയിന്റ് സെക്രട്ടറിയുമായ രമാ പി നായരും, കൊല്ലം ജില്ലയിലെ പ്രകാശന ചടങ്ങിൽ KSC സംസ്ഥാന ജനറൽ സെക്രട്ടറി സിജോ ഡാനിയേൽ, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ആഷിഖ് പള്ളിമുക്ക്, മാധ്യമ പ്രവർത്തകൻ പ്രദീപ് ഗുരുകുലം എന്നിവരും പങ്കെടുത്തു.


സിനിമ താരവും പത്തനാപുരത്തിന്റെ എം എൽ എയുമായ ഗണേഷ് കുമാർ, പ്രസിദ്ധ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ, കവി കുരീപ്പുഴ ശ്രീകുമാർ, പ്രശസ്ത പിന്നണി ഗായകരായ കെ ജി മാർക്കോസ്, ഗണേഷ് സുന്ദരം, നാടക നടനും സിനിമ സീരിയൽ താരവുമായ നന്ദകിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു.


അക്ഷരങ്ങളോട് പ്രിയമുള്ള എഴുത്തുകാർക്കും വായനക്കാർക്കും കുട്ടികൾക്കുമായി കവിതകളും കഥകളും ചിത്ര രചനകളുമുൾപ്പെടെ തുടങ്ങിയ നിഴൽ ഓൺലൈൻ മാഗസിന്റെ യാത്രയുടെ ഒരു വർഷം പൂർത്തീകരിച്ച വേളയിലാണ് ഇങ്ങനെയൊരു പുസ്തകം ലോകത്തിനു മുന്നിലേക്ക് മാഗസിൻ ടീം നൽകിയത്. 1200 ലധികം രചനകൾ പല വിഭാഗങ്ങളിലായി നിഴൽ ഓൺലൈൻ മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള അക്ഷരങ്ങളോട് ഇഷ്ടമുള്ള 75 പേരുടെ ചിന്തകളും കാഴ്ചപ്പാടുകളുമാണ് മഷി നനവുള്ള കടലാസു തുണ്ടുകളിൽ കവിതകളായായിട്ടുള്ളത്. 


 
മൈത്രി പബ്ലിക്കേഷൻസ് തിരുവനന്തപുരമാണ് പുസ്തകത്തിന്റെ പ്രസാദകർ.തുടർന്നും ധാരാളം എഴുത്തുകാരെ ഒരുമിച്ചു കൂട്ടുവാനുള്ള അടുത്ത പുസ്തകങ്ങളുടെ തയാറെടുപ്പിലാണ് എഡിറ്റേഴ്സ് ആയ നിഥിൻകുമാർ ജെയും അലീഷ മാഹിനും.



 
Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു