ചെമ്മലമറ്റം: ലയൺസ് ക്ലബ്സ് ഇൻറർനാഷണലിൻ്റെ 2023 - 24 വർഷത്തിലെ പ്രധാന പ്രോജക്ടുകളിൽ ഒന്നായ 'വിഷൻ കെയർ' പ്രോജക്ടിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെൻട്രൻ്റെയും ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ തിടനാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, സൗജന്യ രക്തപരിശോധനയും നടത്തി.
സ്കൂൾ പ്രിൻസിപ്പൽ തെരേസയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിപാടിയുടെ ഉദ്ഘാടനം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് നിർവഹിച്ചു. ലയൻസ് ഡിസ്ട്രിക്ട് ചീഫ് പ്രൊജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
തിടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ സന്ധ്യ ശിവകുമാർ, പി.ടി.എ പ്രസിഡന്റ് സന്തോഷ് പി.ആർ, ക്ലബ് പ്രസിഡൻ്റ് പി.സി ജോസഫ് പുറത്തെയിൽ, ക്ലബ് ഭാരവാഹികളായ കുരിയാച്ചൻ തൂങ്കുഴി,
മാർട്ടിൻ ജോർജ് കാണിപറമ്പിൽ, മാണിച്ചൻ ഈറ്റത്തോട്ട് എന്നിവർ ആശംസ അറിയിച്ചു. ന്യൂവിഷൻ ഐ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധനകൾ നടത്തി.