കൊയ്‌തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങമാസം
ഓര്‍മപ്പെടുത്തുന്നത്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും.
ഓര്‍മപ്പെടുത്തുന്നത്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും.
ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. നാടെങ്ങും കർഷകദിനം വിപുലമായിക്കന്നെ ആഘോഷിക്കുകയാണ്. കാർഷിക സമൃദ്ധിയ്ക്കായി അധ്വാനിക്കുന്ന നമ്മുടെ കർഷകരെ ആദരിക്കുന്നതും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയാണ്. ഓരോ കര്‍ഷകനും പ്രതീക്ഷയുടെ ദിനമാണ് ചിങ്ങം ഒന്ന്. ഇത്തവണ നേരത്തെ തന്നെ എത്തുന്ന ഓണ നാളുകൾക്കായി മലയാളി ഇന്നുമുതൽ തന്നെ ഒരുങ്ങിത്തുടങ്ങും.
കൃഷി ചെയ്യാൻ പറ്റിയ മാസമാണ് ചിങ്ങം. അതുവരെ ഉള്ള എല്ലാ ദാരിദ്രവും ചിങ്ങം തീർക്കും എന്നാണ് കരുതപ്പെടുന്നത്.
കർക്കിടക്കത്തിൽ കൃഷിയൊന്നും ചെയ്യാൻ പറ്റാതെ ദാരിദ്ര്യത്തില്‍ അകപ്പെട്ട മനുഷ്യന്മാർക്ക് പ്രതീക്ഷയുമായാണ് ഓണം വന്നിരുന്നത്. അതുകൊണ്ട് തന്നെ ചിങ്ങ മാസം എന്ന് പറയുന്നത് തന്നെ ഐശ്വര്യത്തിന്റെ മാസമാണ്.