എറണാകുളം - അങ്കമാലി അതിരൂപത ഐക്യദാർഢ്യ മഹാസമ്മേളനം നടത്തി. 'ദൈവം തന്ന ദാനം വൈദികർ എളിമയോടെ കാക്കണം. സഭയെ തകർക്കരുത്. വൈദീകർ തലമറന്ന് എണ്ണ തേയ്ക്കരുത്. സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ ഇനിയും അവഹേളിക്കരുത്. മാനസാന്തരത്തിന്റെ ആത്മീയ അലയൊലികൾ സഭയിൽ തിരികെ വരണം'.
ശത്രുതയുടെ വൻ മതിലുകളാണ് ഓരോ ഇടവകളിലും ഇപ്പോൾ കാണുന്നത്.
കുടുംബങ്ങളിൽ വരെ ഇപ്പോൾ ശത്രുതയുടെ മതിലുകളായി. ഏകീകൃത കുർബാന തർക്കത്തെ തുടർന്ന് അതിരൂപതയിലെ വൈദീകരിലും സന്യാസികളിലും വരെ വിഭാഗീയത ഉടലെടുത്തു. യുവജന സമൂഹം പതുക്കെ വിശ്വാസ പ്രമാണങ്ങളിൽ നിന്ന് അകന്നു പോകുന്നത് കാണാതെ പോകരുത്. സെമിനാരി വിദ്യാർത്ഥികളിൽ വരെ വിഭാഗീയത ഒരു വിഭാഗം കുത്തി നിറച്ചു. മഹാ സമ്മേളനം വിലയിരുത്തി.
മാർപാപ്പയുടെ പ്രതിനിധി മാർ സിറിൽ വാസിലിനെതിരെ ചിലർ അധിക്ഷേപിക്കുകയും ആക്രമിക്കുകയും നിന്ദിക്കുകയും ചെയ്ത തെറ്റുകൾക്കെതിരെ മാപ്പ് അപേക്ഷിച്ചുകൊണ്ടും പരിശുദ്ധ പിതാവിനും സീറോ മലബാർ സഭയോടും ഐക്യദാർഢ്യം പ്രഖ്യപിച്ചുമാണ് മാർപാപ്പയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപന മഹാ സമ്മേളനം നടത്തിയത്.
മാർപാപ്പയോടുള്ള സ്നേഹാദര സൂചകമായി പേപ്പർ പതാക വീശി ഐക്യ പ്രതിജ്ഞ പ്രഖ്യാപനം നടത്തി. തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി സിറിയക് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു.
ബസിലീക്ക റെക്ടർ ഫാ. ആൻറണി പൂതവേലി അധ്യക്ഷത വഹിച്ചു. ഫാ.ജോൺ തോട്ടുപുറം, ചെറിയാൻ കവലക്കൽ, കുര്യൻ അത്തിക്കളം, അഡ്വ.തോമസ് തളനാനി, എം.ടി. ജോസ്, സീലിയ ആൻറണി, എൽ. ഔസേഫ്, റെജി ഇളമത, ഷൈനമ്മ ജോസ്, ജോമോൻ ആരക്കുഴ, സേവ്യാർ മാടവന, ജോസഫ് എബ്രാഹാം, രഞ്ജിത്ത് ഇലഞ്ഞിക്കൽ, ആൻറണി കൂട്ടാല, ജോസി ജെയിംസ്, റൂബിൾ മാത്യൂ, ആൻറണി പൊറത്തൂർ, പി.പി. ജോർജ്, കെ.ആർ സണ്ണി, മാത്യു ഇല്ലിക്കൽ, ബിജു നെറ്റിക്കാടൻ, അലക്സ് പനാന്താനം, കെ.ഷൈജൻ, ജോയൽ മേനാച്ചേരി, ഡെന്നി തോമസ്, ഷൈബി പാപ്പച്ചൻ, ഡേവീസ് ചൂരമന, ടോണി ജോസഫ് എന്നിവർ പ്രസംഗിച്ചു.